/kalakaumudi/media/media_files/2026/01/02/jsfhjkm-2026-01-02-15-04-51.jpg)
താനെ : താനെ കൊടുങ്ങല്ലൂർ അമ്മ ക്ഷേത്രത്തിൽ 2026-ലെ മകര പൊങ്കാല മഹോത്സവം ജനുവരി 19, 20 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ ഭക്തിസാന്ദ്രമായി ആഘോഷിക്കും.
മഹോത്സവത്തിനായി ക്ഷേത്ര ഭരണസമിതി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
ജനുവരി 19-ന് പുലർച്ചെ 5.30-ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. 6.30-ന് ഉഷപൂജയും പ്രത്യേക പൂജകളും നടക്കും. രാവിലെ 8.30-ന് ദേവീമാഹാത്മ്യം, സൗന്ദര്യലഹരി, ശ്യാമളദണ്ഡകം പാരായണം, 11.30-ന് ഉച്ചപൂജ, 11.50-ന് ഗോപുര സമർപ്പണം എന്നിവ ഉണ്ടായിരിക്കും.
വൈകുന്നേരം ദീപാരാധന, സർവദോഷ നിവാരണ ഹോമം, അത്താഴപൂജ എന്നിവ നടക്കും.
മകര പൊങ്കാലയുടെ പ്രധാന ദിനമായ ജനുവരി 20-ന് രാവിലെ 8.30-ന് പൊങ്കലയ്ക്ക് അഗ്നി പകർച്ച നടക്കും.
തുടർന്ന് നവകപുണ്യാഹാഭിഷേകം, ഉച്ചപൂജ, അന്നദാനം എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരം ചുറ്റുവിളക്കും ദീപാരാധനയും നടക്കും. രാത്രി മഹാഗുരുതിയോടെയാണ് ചടങ്ങുകൾ സമാപിക്കുക.
മഹോത്സവത്തിന്റെ ഭാഗമായി ഉദയാസ്തമന പൂജ, മഹാഗുരുതി, ചുറ്റുവിളക്ക്, മഹാഗണപതി ഹോമം, സർവദോഷ നിവാരണ ഹോമം, അന്നദാനം തുടങ്ങിയ പ്രത്യേക വഴിപാടുകൾ ഒരുക്കിയിട്ടുണ്ട്.
പൊങ്കാലയ്ക്കാവശ്യമായ എല്ലാ സാമഗ്രികളും ക്ഷേത്ര സന്നിധിയിൽ ലഭ്യമാകുമെന്നും, ബുക്കിംഗിനായി ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
