/kalakaumudi/media/media_files/2026/01/14/jfjjjjjd-2026-01-14-10-51-33.jpg)
മുംബൈ : ഇന്ന് മകര വിളക്ക് ദർശന ദിനവും മകര സംക്രാന്തി ആഘോഷവുമാണ്. ഈ ദിനത്തിൽ മുംബൈ നഗരം അയ്യപ്പ ഭക്തിയുടെ മഹോത്സവത്തിലാണ്.
ശബരിമലയിൽ തെളിയുന്ന മകര വിളക്കിനോടനുബന്ധിച്ച് മുംബൈയിലെയും സമീപ പ്രദേശങ്ങളിലെയും അയ്യപ്പ ക്ഷേത്രങ്ങളിൽ ഭക്തരുടെ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.
ഇതിനായി എല്ലാ പ്രധാനപ്പെട്ട അയ്യപ്പ ക്ഷേത്രങ്ങളിലും വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
മുംബൈയിലെ പ്രധാന അയ്യപ്പ ക്ഷേത്രങ്ങളായ കഞ്ചുർ മാർഗിലെ ‘മിനി ശബരിമല’ അയ്യപ്പ ക്ഷേത്രം, ബോറിവിലി അയ്യപ്പ ക്ഷേത്രം, പവായ് അയ്യപ്പ ക്ഷേത്രം, ഗോരെഗാവ് ബങ്കുർ നഗറിലെ അയ്യപ്പ ക്ഷേത്രം, താനെ ശ്രീനഗർ അയ്യപ്പ ക്ഷേത്രം, താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രം, വാഷി സെക്ടർ 8-ൽ സ്ഥിതി ചെയ്യുന്ന അയ്യപ്പ ക്ഷേത്രം, നെരൂൽ അയ്യപ്പ ക്ഷേത്രം, സീവുഡ്‌സ് അയ്യപ്പ ക്ഷേത്രം, പൻവേൽ അയ്യപ്പ ക്ഷേത്രം,എന്നിവിടങ്ങളിൽ ഇന്ന് പ്രത്യേക പൂജകളും ദീപാരാധനകളും ഭജനകളും ഉൾപ്പെടെയുള്ള വിപുലമായ ചടങ്ങുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.ചില ക്ഷേത്രങ്ങളിൽ അന്ന ദാനവും ഒരുക്കിയിട്ടുണ്ട്.
ദീപാലങ്കാരങ്ങളോടെ സജ്ജമാക്കിയ ക്ഷേത്രങ്ങളിൽ മകര വിളക്ക് ദർശന സമയത്ത് പ്രത്യേക പ്രാർത്ഥനകളും നാമജപങ്ങളും നടക്കും. രാവിലെ മുതൽ തന്നെ ഭക്തരുടെ സാന്നിധ്യം ഉണ്ടെങ്കിലും വൈകുന്നേരത്തോടെ വലിയ തിരക്ക് പ്രതീക്ഷിക്കുന്നതായും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. അതേസമയം, മകര വിളക്കിനോടനുബന്ധിച്ച ആഘോഷങ്ങൾ മുംബൈയിലുടനീളം ആത്മീയ ഉത്സവാന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിന് പുറത്തുള്ള അയ്യപ്പ ഭക്തരുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറിയ മുംബൈയിൽ, അയ്യപ്പ സ്വാമിയുടെ നാമജപവും ദീപപ്രകാശവും നഗരത്തെ മുഴുവൻ ഭക്തിസാന്ദ്രമാക്കുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
