ഓണാഘോഷവും കേരളപിറവിയും ഒന്നിച്ചാഘോഷിച്ച് മലാഡ് ഈസ്റ്റ്‌ മലയാളി സമാജം

മാവേലി വരവേൽപ്പ്,കുട്ടികളുടെ വിവിധ കലാ-കായിക മത്സരങ്ങൾ എന്നിവ നടന്നു

author-image
Honey V G
New Update
mksmsmsm

മുംബൈ:ഓണഘോഷവും കേരളപിറവിയും നവംബർ 2 ന് ഒന്നിച്ചാഘോഷിച്ച് മലാഡ് ഈസ്റ്റ്‌ മലയാളി സമാജം.

മലാഡ് ഈസ്റ്റിലെ സെൻ്റ് ഫ്രാൻസിസ് ഹൈസ്കൂളിൽ രാവിലെ നടന്ന പൂക്കള മത്സരത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.

jdkdkkd

മാവേലി വരവേൽപ്പ്,കുട്ടികളുടെ വിവിധ കലാ-കായിക മത്സരങ്ങൾ എന്നിവ നടന്നു. സമാജം പ്രസിഡൻ്റ് പി.എ. ജോൺസൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സാംസ്കാരിക സമ്മേളനത്തിൽ സാമൂഹിക പ്രവർത്തകൻ ബേബി ഗീവർഗീസ്, എഴുത്തുകാരി പ്രമീള നമ്പ്യാർ, പത്രപ്രവർത്തകൻ സലിംതാജ്, നോർക്കാ മുൻ സെവലപ്പ്മെൻ്റ് ഓഫീസർ ശ്യാംകുമാർ. എസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. 

സമാജം സെക്രട്ടറി ശ്രേയസ് രാജേന്ദ്രൻ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി.

വന്ദന സത്യൻ ചടങ്ങ് നിയന്ത്രിച്ചു. തുടർന്ന് സമാജം മെമ്പർമാരുടെ കുട്ടികൾക്കും പൂക്കള മത്സര വിജയികൾക്കും ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു.

ഓണസദ്യയോടെ ആഘോഷങ്ങൾക്ക് സമാപനമായി.