/kalakaumudi/media/media_files/2025/10/07/kdkdksm-2025-10-07-08-01-11.jpg)
മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം അഖില മഹാരാഷ്ട്ര അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന സാഹിത്യ മത്സരങ്ങളുടെ വിശദവിവരങ്ങള്‍ താഴെ കൊടുക്കുന്നു.
ചെറുകഥ: വിഷയം ഏതുമാകാം, 15 പേജില്‍ കവിയരുത് കവിത: വിഷയം ഏതുമാകാം, 60 വരിയില്‍ കവിയരുത്
ലേഖനം: 20 പേജില്‍ കവിയരുത്. വിഷയം – “ജനാധിപത്യ ഇന്ത്യ – ആശങ്കയും പ്രത്യാശയും”
മത്സരത്തിനയയ്ക്കുന്ന കൃതികള്‍ മൗലികമായിരിക്കണം. അച്ചടി മാദ്ധ്യമങ്ങളിലോ സാമൂഹ്യ മാധ്യമങ്ങളിലോ മുമ്പ് പ്രസിദ്ധികരിച്ച കൃതികള്‍ മത്സരത്തിന് സ്വീകരിക്കുന്നതല്ല.
A 4 പേജില്‍ ഇരുപത്തഞ്ച് വരിയില്‍ കവിയാതെ ഒരു പുറത്ത് മാത്രം എഴുതിയതോ, ടൈപ്പ് ചെയ്തതോ ആയിരിക്കണം.
രചയിതാവിന്റെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പരും ഇമെയില്‍ വിലാസവും പ്രത്യേകം പേജില്‍ എഴുതി കൃതിയോടൊപ്പം അയയ്‌ക്കേണ്ടതാണ്.
കൃതിയുടെ ഒരു ഭാഗത്തും പേരോ, മേല്‍വിലാസമോ, ഫോണ്‍ നമ്പറോ, ഇമെയില്‍ വിലാസമോ, ഒപ്പോ രേഖപ്പെടുത്താന്‍ പാടില്ല.
മത്സരത്തിനയയ്ക്കുന്ന കൃതികള്‍ തിരിച്ച് നല്‍കുന്നതല്ല. സമ്മാനാര്‍ഹമാകുന്ന രചനകള്‍ മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ മുഖപത്രമായ ‘കേരളം വളരുന്നു’ വില്‍ പ്രസിദ്ധീകരിക്കാനുള്ള അവകാശം മലയാള ഭാഷാ പ്രചാരണ സംഘത്തില്‍ നിക്ഷിപ്തമാണ്.
ഓരോ സാഹിത്യ ശാഖയിലും ഒന്നും രണ്ടും വിജയികളെ പ്രമുഖ സാഹിത്യകാരന്മാര്‍ തിരഞ്ഞെടുക്കും.
പതിനാലാം മലയാളോത്സവം സമാപന സമ്മേളനത്തില്‍ വച്ച് സമ്മാനത്തുകയും ട്രോഫിയും നല്‍കി ആദരിക്കുന്നതുമാണ്.
മത്സരത്തിനുള്ള രചനകള്‍ ഇമെയില്‍ വഴി 2025 നവംബര്‍ 5 ന് മുമ്പായി bhasholsavammumbai@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ലഭിക്കണം.
ടൈപ്പ് ചെയ്തതിന്‍റെ pdf പ്രതി മാത്രമേ സ്വീകരിക്കുകയുള്ളൂ. കയ്യെഴുത്തു പ്രതിയാണെങ്കില്‍ വ്യക്തമായി സ്കാന്‍ ചെയ്ത് അയക്കേണ്ടതാണ്.
രചനകളുടെ ഫോട്ടോ അയച്ചാല്‍ പരിഗണിക്കുകയില്ലെന്ന് ജനറല്‍ സെക്രട്ടറി റീന സന്തോഷ് അറിയിച്ചു