/kalakaumudi/media/media_files/2025/08/04/hsjddknn-2025-08-04-20-14-13.jpg)
മുംബൈ:മലയാള ഭാഷ പ്രചാരണ സംഘം പശ്ചിമ മേഖലയുടെ മേഖല പൊതുയോഗം ആഗസ്റ്റ് 3ന് വൈകുന്നേരം 4 മണിക്ക് ബോറിവലി ഈസ്റ്റില്‍ സെന്റ് ജോണ്‍സ് സ്ക്കൂള്‍ ഹാളില്‍ നടന്നു. പശ്ചിമ മേഖലയുടെ ബാന്ദ്ര മുതല്‍ ദഹിസര്‍ വരെയുള്ള വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പൊതുയോഗത്തില്‍ പങ്കെടുത്തു. മേഖല പ്രസിഡന്റ് ഗീത ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സെക്രട്ടറി വന്ദന സത്യന്‍ സ്വാഗതമാശംസിച്ചു.
കഴിഞ്ഞ പൊതുയോഗത്തിന് ശേഷം വിട്ടു പിരിഞ്ഞ കലാ സാംസ്കാരിക സാഹിത്യ രാഷ്ട്രീയ നായകന്മാരുടെ വിയോഗത്തിൽ മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ പ്രവര്‍ത്തകരെയും ചടങ്ങിൽ അനുസ്മരിച്ചു.
സഹാര്‍ മലയാളി സമാജം സെക്രട്ടറി ബാലകൃഷ്ണന്‍, മലയാള ഭാഷ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റീന സന്തോഷ്, അന്ധേരി മലയാളി സമാജം ജോയിന്റ് സെക്രട്ടറി വില്‍സണ്‍, മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത്, സാന്താക്രൂസ് മലയാളി സമാജം പ്രതിനിധി ജയന്തി പവിത്രന്‍ എന്നിവരും വേദി പങ്കിട്ടു. സെക്രട്ടറി കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്റെയും വരവുചെലവു കണക്കുകളുടെയും ചര്‍ച്ചകളില്‍ രാമചന്ദ്രന്‍ മഞ്ചറമ്പത്ത്, റീന സന്തോഷ്, ഗിരിജാവല്ലഭന്‍, സിന്ധു റാം, ചന്ദ്രസേനന്‍, ബാബു കൃഷ്ണൻ തുടങ്ങിയവര്‍ പങ്കെടുത്തു.
ഭാവി പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അഭിലാഷ് പത്മജന്‍, ശീതള്‍ ശ്രീരാമന്‍, ഡോ.ഗ്രേസി വര്‍ഗ്ഗീസ്, കെ.കെ പ്രദീപ്കുമാര്‍, ജയന്തി പവിത്രന്‍, വിദ്യ രാധാകൃഷ്ണൻ, ടി.പി. സദാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മേഖലയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാനും പാകപിഴകള്‍ ഒഴിവാക്കാനും സ്തുത്യര്‍ഹമായ പ്രകടനം കാഴ്ച വയ്ക്കാനും വേണ്ടി കലാമത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് കൃത്യമായ പരിശീലനം നല്‍കാനും തീരുമാനിച്ചു.
2025-2028 വര്‍ഷങ്ങളിലേക്കുള്ള മേഖല ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. പ്രസിഡന്റ് – ഡോ.ഗ്രേസി വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബാബു കൃഷ്ണന്‍, ശീതള്‍ ശ്രീരാമന്‍, സെക്രട്ടറി ജീബ ശ്രീജിത്ത്, ജോയിന്റ് സെക്രട്ടറി അഭിലാഷ് പത്മജന്‍, ഹേമന്ത് സന്തോഷ്ബാബു, ട്രഷറര്‍ സിന്ധു റാം കൂടാതെ മലയാളോത്സവം കണ്‍വീനറായി കെ.കെ. പ്രദീപ് കുമാറിനെയും തിരഞ്ഞെടുത്തു. പ്രവര്‍ത്തക സമിതി അംഗങ്ങളായി കെ.എസ്. ചന്ദ്രസേനന്‍, ടി.പി. സദാനന്ദന്‍, ഗീത ബാലകൃഷ്ണന്‍, വന്ദന സത്യന്‍, ജയന്തി പവിത്രന്‍, വിനീഷ് പൊന്നന്‍, മിനി വില്‍സണ്‍, ശ്രീനിവാസന്‍, ആശ മേനോന്‍, ഹരികൃഷ്ണന്‍, ജയ രാഘവന്‍, സരിത സതീഷ്, ബീന തുണ്ടില്‍ എന്നിവരെയും തിരഞ്ഞെടുത്തു.ഗീത ബാലകൃഷ്ണനും വന്ദന സത്യനും നന്ദി പ്രകാശിപ്പിച്ചു.
പുതിയ മേഖല പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ.ഗ്രേസി വര്‍ഗ്ഗീസ് ഒരു മികച്ച കൂട്ടായ്മയായി മേഖല പ്രവര്‍ത്തനങ്ങളെ നയിക്കാന്‍ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.