സൂറത്ത് ഒരുങ്ങുന്നു: മലയാള മഹാ സംഗമവും ബാല സാഹിത്യ ശില്പശാലയും

വൈകീട്ട് 6 മണിക്ക് സൊനാരി സ്കൂൾ അങ്കണത്തിൽ നടക്കുന്ന മലയാള മഹാ സംഗമം, പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

author-image
Honey V G
New Update
mhcbkmm

സൂറത്ത് : കേരള കലാസമിതി സ്കൂളിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, സൂറത്തിൽ മലയാള മഹാ സംഗമവും ‘സർഗ്ഗസമീക്ഷ’ ബാല സാഹിത്യ ശില്പശാലയും സംഘടിപ്പിക്കുന്നു.

2026 ജനുവരി 3-ന് രാവിലെ 8.30-ന് ഉധനയിലെ സമിതി ഇംഗ്ലീഷ് മീഡിയം സ്കൂൾ ആഡിറ്റോറിയത്തിൽ ‘സർഗ്ഗസമീക്ഷ’ ബാല സാഹിത്യ ശില്പശാല ആരംഭിക്കും.

കേരള കലാസമിതി പ്രസിഡണ്ട് സുരേഷ് പി. നായർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ ശില്പശാല ഉദ്ഘാടനം ചെയ്യും.

പ്രതിഭാധനരായ സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ശില്പശാലയിൽ ചലച്ചിത്ര താരം ജയരാജ് വാര്യർ, ചലച്ചിത്ര ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ, ആർട്ടിസ്റ്റ് മദനൻ എന്നിവർ ക്ലാസുകൾ നയിക്കും.

വൈകീട്ട് 6 മണിക്ക് സൊനാരി സ്കൂൾ അങ്കണത്തിൽ നടക്കുന്ന മലയാള മഹാ സംഗമം, പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

കേരള കലാസമിതി പ്രസിഡണ്ട് സുരേഷ് പി. നായർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, പായിപ്ര രാധാകൃഷ്ണൻ, ജോണി ലൂക്കോസ്, ജയരാജ് വാര്യർ, വയലാർ ശരത്ചന്ദ്രവർമ്മ, ആർട്ടിസ്റ്റ് മദനൻ എന്നിവർക്ക് കേരള കലാസമിതി ജൂബിലി പ്രതിഭാ പുരസ്കാരങ്ങൾ അടൂർ ഗോപാലകൃഷ്ണൻ സമ്മാനിക്കും.

തുടർന്ന് ജയരാജ് – വയലാർ ഷോ, വയലാർ സ്മൃതി എന്നീ പരിപാടികളും അരങ്ങേറും. ചടങ്ങിൽ പ്രിൻസിപ്പൽ ഹൃഷികേശ് പി.വി. സ്വാഗതവും, സെക്രട്ടറി പ്രദീപ് ശ്രീധരൻ നന്ദിയും രേഖപ്പെടുത്തും.

എം.ജി.എസ്. നമ്പൂതിരി, എം. സേതുമാധവൻ, കെ.ആർ.ജി. നായർ എന്നിവർ ആശംസകൾ അർപ്പിക്കും.