മലയാളം മിഷൻ മധ്യപ്രദേശ് ചാപ്റ്ററിന്റെ ഓണാഘോഷം ആഗസ്റ്റ് 31 ന്

ഭോപ്പാൽ ചാപ്റ്ററിന്റെ രൂപീകരണത്തിനുശേഷം ഇതുവരെ മലയാളം മിഷൻ   തുടർച്ചയായി ആഘോഷിച്ചുവരുന്ന ഓണം ഇത്തവണ 'ആമോദത്തോടെ ഓണം' എന്ന ആശയത്തിലാണ് സംഘടിപ്പിക്കാനൊരുങ്ങുന്നത്.

author-image
Honey V G
New Update
nsjsnsjn

ഭോപ്പാൽ : മലയാളം മിഷൻ മധ്യപ്രദേശ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 31 ന് ഓണാഘോഷം സംഘടിപ്പിക്കും.

ഭോപ്പാൽ ചാപ്റ്ററിന്റെ രൂപീകരണത്തിനുശേഷം ഇതുവരെ മലയാളം മിഷൻ   തുടർച്ചയായി ആഘോഷിച്ചുവരുന്ന ഓണം ഇത്തവണ 'ആമോദത്തോടെ ഓണം' എന്ന ആശയത്തിലാണ് സംഘടിപ്പിക്കാനൊരുങ്ങുന്നത്.

ആഗസ്റ്റ് 31 ന് ഭോപ്പാലിലെ ബി എച്ച് ഇ എൽ ഹേമ ഹയർ സെക്കന്ററി സ്‌കൂളിൽ ഓണാഘോഷങ്ങളുടെ ഉദ്‌ഘാടനം മലയാളം മിഷൻ മധ്യപ്രദേശ് ചാപ്റ്റർ ചെയർമാൻ ഒ ഡി ജോസഫ് നിർവഹിക്കും.

തുടർന്ന് മലയാളം മിഷൻ വിദ്യാർത്ഥികളും അധ്യാപകരും അവതരിപ്പിക്കുന്ന മഹാബലി വരവേൽപ്, ആദ്യമായി നൂറിലധികം വനിതകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര, ഓണസദ്യ, വടംവലി, മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടയുടെ ഓണസന്ദേശം, സമ്മാനദാനം എന്നീ പരിപാടികൾ ഉണ്ടായിരിക്കുമെന്ന് ഓണാഘോഷ കമ്മിറ്റിക്കുവേണ്ടി ചാപ്റ്റർ സെക്രട്ടറി മനോജ്‌കുമാർ കെ ആർ അറിയിച്ചു.