/kalakaumudi/media/media_files/2026/01/24/mdndndmm-2026-01-24-16-10-35.jpg)
മുംബൈ : പഠിതാക്കളുടെയും അധ്യാപകരുടെയും സൃഷ്ടിപരമായ കഴിവുകൾ വളർത്തുക, സാമൂഹ്യബോധവും നേതൃപാടവവും വികസിപ്പിക്കുക, കൂട്ടായ്മയും സഹവർത്തിത്വവും ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് മലയാളം മിഷൻ – മലയാളം മിഷൻ മുംബൈ ചാപ്റ്റർ നാസിക്കിലേക്ക് പഠനയാത്രയും സഹവാസ ക്യാമ്പും സംഘടിപ്പിക്കുന്നത്.
2026 ജനുവരി 24, 25, 26 തീയതികളിലായി നടക്കുന്ന പരിപാടിയിൽ മുംബൈ ചാപ്റ്ററിലെ പഠിതാക്കളും അധ്യാപകരും പങ്കെടുക്കും. കൂട്ടായ്മയിൽ ജീവിക്കാനും പരസ്പരം ഇടപഴകാനും കുട്ടികളെ പ്രാപ്തരാക്കുന്നതാണ് സഹവാസ ക്യാമ്പിന്റെ മുഖ്യ ലക്ഷ്യം.
കലാ–സാംസ്കാരിക പ്രവർത്തനങ്ങൾ, വിനോദപരിപാടികൾ, പഠനോദ്ദേശ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളിൽ ആത്മവിശ്വാസവും സാമൂഹ്യ ഉത്തരവാദിത്വബോധവും വളർത്തുന്നവിധത്തിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.
/filters:format(webp)/kalakaumudi/media/media_files/2026/01/24/jrjrjjdkd-2026-01-24-16-11-57.jpg)
പരിപാടിയുടെ ഭാഗമായി പ്രകൃതിരമണീയമായ നാസിക്കിലെ കൃഷിസ്ഥലങ്ങളിലേക്കും ചരിത്രപ്രാധാന്യമുള്ള സഞ്ചാരകേന്ദ്രങ്ങളിലേക്കുമുള്ള പഠനയാത്രയും ഉൾപ്പെടുത്തിയിട്ടുണ്ട്.
അനുഭവങ്ങളിലൂടെ പഠനം സാധ്യമാക്കുന്ന ഈ യാത്ര കുട്ടികൾക്ക് പുതിയ അറിവുകളും കാഴ്ചപ്പാടുകളും നൽകുമെന്ന് സംഘാടകർ അറിയിച്ചു.
സഹവാസ ക്യാമ്പ് നാസിക് പത്തർടിയിലെ സെന്റ് തോമസ് ബേഥാന്യ കോൺവെന്റ് സ്കൂൾയിൽ നടക്കും.
മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ പന്ത്രണ്ട് മേഖലകളിൽ നിന്നുള്ള പഠിതാക്കളും അധ്യാപകരുമായി ഏകദേശം 200 പേർ പഠനയാത്രയിലും ക്യാമ്പിലും പങ്കെടുക്കും.
മലയാളം മിഷൻ നാസിക് മേഖലയുടെ പൂർണ സഹകരണത്തോടെയാണ് ഈ പഠനയാത്രയും സഹവാസ ക്യാമ്പും സംഘടിപ്പിക്കുന്നതെന്ന് സെക്രട്ടറി രാമചന്ദ്രൻ മഞ്ചറമ്പത്ത് അറിയിച്ചു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
