/kalakaumudi/media/media_files/2025/09/02/jxnxnxn-2025-09-02-07-31-05.jpg)
മുംബൈ:മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിലെ പന്ത്രണ്ടു മേഖലകളിലെ വിജയികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ചാപ്റ്റര്‍ തല സുഗതാഞ്ജലി ഫൈനല്‍ മത്സരം ആഗസ്റ്റ് 31, ഞായറാഴ്ച നടന്നു.
നാസിക്കും കൊങ്കണുമടക്കം 12 മേഖലയിലെ മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചവരാണ് ചാപ്റ്റര്‍ തല ഫൈനലില്‍ പങ്കെടുത്തത്.
പ്രശസ്ത കവയിത്രിയും മലയാളം മിഷന്‍ ഭരണ സമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് മലയാളം മിഷന്‍ “സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം” നടത്തുന്നത് ഇത് അഞ്ചാം വര്‍ഷമാണ്.
ലോകമെമ്പാടുമുള്ള മലയാളം മിഷന്‍ ചാപ്റ്റര്‍/ മേഖലകളിലെ പഠിതാക്കളാണ് സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തില്‍ പങ്കെടുക്കുന്നത്.
മുംബൈ ചാപ്റ്റര്‍ തല ഫൈനലില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം അദ്വിക് പ്രമോദ് (മീരാ-വസായ് മേഖല), രണ്ടാം സ്ഥാനം അമേയ ദീപു (നാസിക്ക് മേഖല), മൂന്നാം സ്ഥാനം സിയാ പ്രസാദ് (മഹാഡ്-കാമോഠേ മേഖല) എന്നിവര്‍ക്കും ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ശിവദ സുനില്‍കുമാര്‍ (കല്യാണ്‍-ബദലാപൂര്‍ മേഖല), രണ്ടാം സ്ഥാനം ഹരിത മേനോന്‍ (ഖാര്‍ഘര്‍-ഐരോളി മേഖല) മൂന്നാം സ്ഥാനം ധന്വിന്‍ ജയചന്ദ്രന്‍ (കൊളാബ-മാന്‍ഖുര്‍ദ് മേഖല) എന്നിവര്‍ക്കും സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ദേവിക എസ്. നായര്‍ (നല്ലസൊപ്പാര-ബോയ്സർ മേഖല), രണ്ടാം സ്ഥാനം ആര്‍ദ്ര പ്രകാശന്‍ നായര്‍ (താനെ മേഖല), മൂന്നാം സ്ഥാനം തേജസ്വിത അനീഷ് (പവായ്- സാക്കിനാക്ക - കിഴക്കന്‍ മേഖല) എന്നിവര്‍ക്കുമാണ് ലഭിച്ചത്.
വിനയന്‍ കളത്തൂര്‍, പി.കെ.മുരളീകൃഷ്ണന്‍, ടി.കെ. മുരളീധരന്‍ എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.
ചാപ്റ്റര്‍ തല മത്സരത്തിലെ ഈ വിജയികള്‍ അടുത്ത പാദത്തിലെ ആഗോള മത്സരത്തില്‍ പങ്കെടുക്കുന്നതാണ്.
ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത് സ്വാഗതം പറഞ്ഞു. ഹരി നമ്പ്യാത്ത് അവതാരകനായിരുന്നു.