മലയാളം മിഷൻ പരീക്ഷ ഫലപ്രഖ്യാപനം : മുംബൈ ചാപ്റ്ററിന് 100 ശതമാനം വിജയം

സര്‍ട്ടിഫിക്കറ്റ് കോഴ്സായ കണിക്കൊന്നയില്‍ 129 പേരാണ് പരീക്ഷ എഴുതിയത്. അതില്‍ 53 പേര്‍ എ പ്ലസും 66 പേര്‍ എയും 10 പേര്‍ ബി പ്ലസും നേടിയാണ് പ്രശംസനീയമായ വിജയം കൈവരിച്ചത്.

author-image
Honey V G
New Update
jcbnmm

മുംബൈ: 2026 ജനുവരി 4ന് നടന്ന മലയാളം മിഷൻ പഠനോത്സവത്തിന്റെ ഫലപ്രഖ്യാപനം പൂർത്തിയായി.

കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ കോഴ്സുകളിൽ മലയാളം മിഷൻ മുംബൈ ചാപ്റ്ററിലെ പഠിതാക്കൾ ശ്രദ്ധേയമായ വിജയം കൈവരിച്ചു.

സർട്ടിഫിക്കറ്റ് കോഴ്സായ കണിക്കൊന്നയിൽ 129 പേർ പരീക്ഷ എഴുതി. ഇവരിൽ 53 പേർ എ പ്ലസ്, 66 പേർ എ, 10 പേർ ബി പ്ലസ് ഗ്രേഡുകൾ നേടി ഉജ്ജ്വല വിജയം കൈവരിച്ചു.

ഡിപ്ലോമ കോഴ്സായ സൂര്യകാന്തിയിൽ 53 പേർ പരീക്ഷയെഴുതി. ഇതിൽ 28 പേർ എ പ്ലസ്, 22 പേർ എ, 2 പേർ ബി പ്ലസ്, ഒരാൾ ബി ഗ്രേഡും നേടി വിജയിച്ചു. ഹയർ ഡിപ്ലോമ കോഴ്സായ ആമ്പലിൽ 13 പേർ പരീക്ഷ എഴുതിയതിൽ 5 പേർ എ പ്ലസ്, 4 പേർ എ, 3 പേർ ബി പ്ലസ്, ഒരാൾ ബി ഗ്രേഡും നേടി.

സമാന്തര പരീക്ഷകളിലും മികച്ച വിജയം രേഖപ്പെടുത്തി. സൂര്യകാന്തി സമാന്തര പരീക്ഷയിൽ പങ്കെടുത്ത 2 പേരിൽ ഒരാൾ എ പ്ലസും മറ്റൊരാൾ എയും നേടി. ആമ്പൽ സമാന്തര പരീക്ഷയിൽ പങ്കെടുത്ത 6 പേരിൽ 3 പേർ എ പ്ലസും 3 പേർ എയും നേടി വിജയിച്ചു.

സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ നീലക്കുറിഞ്ഞി സമാന്തര പരീക്ഷയിൽ പങ്കെടുത്ത 4 പേരിൽ 2 പേർ എ പ്ലസ്, ഒരാൾ എ, ഒരാൾ സി പ്ലസ് ഗ്രേഡുകൾ നേടി വിജയിച്ചു.

എല്ലാ വിജയികളെയും അദ്ധ്യാപകരെയും അഭിനന്ദിക്കുന്നതായി മലയാളം മിഷൻ മുംബൈ ചാപ്റ്റർ സെക്രട്ടറി രാമചന്ദ്രൻ മഞ്ചറമ്പത്ത് അറിയിച്ചു.