നാസിക് അഡിഷണൽ മുൻസിപ്പൽ കമ്മീഷണറെ സന്ദർശിച്ച് മലയാളി അസോസിയേഷൻ പ്രതിനിധികൾ

അതേസമയം പ്രസ്തുത വിഷയങ്ങൾ ഉന്നത അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി നടപടികൾ സ്വീകരിക്കുമെന്ന് അവർ ഉറപ്പുനൽകിയാ തായും സമാജം പ്രവർത്തകർ അറിയിച്ചു.

author-image
Honey V G
New Update
nsnsnnmxn

നാസിക്:നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണപിള്ള, വർക്കിംഗ് പ്രസിഡണ്ട് ജയപ്രകാശ് നായർ, ജനറൽ സെക്രട്ടറി അനൂപ് പുഷ്പാംഗദൻ, ട്രഷറർ രാധാകൃഷ്ണപിള്ള എന്നിവരടങ്ങുന്ന കമ്മിറ്റി പ്രതിനിധിസംഘം ജൂലൈ 29-ന് നാസിക് മുനിസിപ്പൽ കോർപ്പറേഷന്റെ അഡീഷണൽ കമ്മീഷണരും മലയാളിയുമായ കരിഷ്മ നായരുടെ ഓഫീസിൽ സന്ദർശനം നടത്തി.

സന്ദർശനത്തിന്റെ ഭാഗമായി, നാസിക് ജില്ലാ മലയാളി സമൂഹം നേരിടുന്ന പ്രധാനപ്പെട്ട ചില പ്രശ്നങ്ങൾ കമ്മീഷണറുടെ ശ്രദ്ധയിൽപ്പെടുത്തി. നാസിക് മലയാളികൾ അനുഭവിക്കുന്ന യാത്ര പ്രശ്നങ്ങൾ, കൂടുതൽ ട്രെയിൻ സർവീസിന്റെ ആവശ്യകത,വിമാന സർവീസുകളുടെ ലഭ്യത, മുതിർന്ന പൗരന്മാർ നേരിടുന്ന ആരോഗ്യ- സാമ്പത്തിക പ്രശ്നങ്ങൾ, എന്നിവയെ കുറിച്ച് ഭാരവാഹികൾ കരിഷ്മ നായരെ ധരിപ്പിച്ചതായി സമാജം ഭാരവാഹികൾ പറഞ്ഞു.

അതേസമയം പ്രസ്തുത വിഷയങ്ങൾ ഉന്നത അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി നടപടികൾ സ്വീകരിക്കുമെന്ന് അവർ ഉറപ്പുനൽകിയാ തായും സമാജം പ്രവർത്തകർ അറിയിച്ചു.