‘കലാസന്ധ്യ 2026’ന് മുളുണ്ടിൽ വേദിയൊരുങ്ങി; നാടക–സംഗീത വിരുന്നോടെ മലയാളി ബിസിനസ്മെൻസ് വെൽഫെയർ അസോസിയേഷന്റെ 12-ാം വാർഷികാഘോഷം

മലയാളി ബിസിനസ് സമൂഹത്തിന്റെ ശക്തിപ്പെടുത്തലിനൊപ്പം സാമൂഹിക–ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുക എന്നതാണ് സംഘടനയുടെ ദീർഘകാല ലക്ഷ്യം. വിദ്യാഭ്യാസം, ആരോഗ്യ മേഖല, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ഭാവിയിൽ കൂടുതൽ ഫലപ്രദമായ പദ്ധതികൾ നടപ്പാക്കാനാണ് സംഘടന ഒരുങ്ങുന്നത്

author-image
Honey V G
New Update
bhnmmmm

മുംബൈ: താനെ–മുംബൈ മേഖലയിലെ മലയാളി ബിസിനസ് സമൂഹത്തിന്റെ കൂട്ടായ്മയായ മലയാളി ബിസിനസ്മെൻസ് വെൽഫെയർ അസോസിയേഷന്റെ 12-ാം വാർഷികാഘോഷം മുളുണ്ടിൽ വെച്ച് നടത്തപ്പെടുന്നു.

ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 24 ശനിയാഴ്ച വൈകിട്ട് 4.30ന് മുളുണ്ടിലെ മഹാകവി കാളിദാസ നാട്യമന്ദിരത്തിൽ പ്രത്യേക പരിപാടി നടക്കും. ‘കലാസന്ധ്യ 2026’ എന്ന പേരിൽ നടക്കുന്ന ഈ ആഘോഷവേദിയിൽ, പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ച മുംബെ സാരഥിയുടെ ജനപ്രിയ നാടകം കുട്ടിച്ചാത്തൻ അരങ്ങേറും.

ഇതോടൊപ്പം, സുപ്പർ സ്റ്റാർ സിംഗർ സീസൺ–3 ലെ ഫസ്റ്റ് റണ്ണർഅപ്പായ ദേവനശ്രീ നയിക്കുന്ന ഗാനമേളയും ഒരുക്കിയിട്ടുണ്ട്.

സംഗീതവും നാടകവും ഒരുമിക്കുന്ന ഈ സാംസ്‌കാരിക സന്ധ്യയിൽ മുംബൈ വ്യവസായ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ പ്രമുഖരെയും തദവസരത്തിൽ ആദരിക്കും.

മലയാളി ബിസിനസ് സമൂഹത്തിന്റെ ശക്തിപ്പെടുത്തലിനൊപ്പം സാമൂഹിക–ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുക എന്നതാണ് സംഘടനയുടെ ദീർഘകാല ലക്ഷ്യം.

വിദ്യാഭ്യാസം, ആരോഗ്യ മേഖല, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ഭാവിയിൽ കൂടുതൽ ഫലപ്രദമായ പദ്ധതികൾ നടപ്പാക്കാനാണ് സംഘടന ഒരുങ്ങുന്നത്.

ഈ ലക്ഷ്യങ്ങളിലേക്ക് മുന്നേറുന്ന സംഘടനയുടെ പ്രവർത്തനപാതയിൽ മറ്റൊരു പ്രധാന ഘട്ടമായാണ് 12 ആം വാർഷികാഘോഷങ്ങളെ നേതൃത്വം വിലയിരുത്തുന്നത്.