മലയാളി ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ബിസിനസ് - കുടുംബസംഗമം ഡിസംബർ 14 ന്

തദവത്സരത്തിൽ മോഹൻകണ്ടത്തിൽ, ബാല- സുബ്രമണ്യൻ,ജീ.കോമളൻ,റ്റീ.എ.ഖാലീദ്, ഉപേന്ദ്രമേനോൻ,അഡ്വ.പ്രേമാ മേനോൻ,കെ.ടി. നായർ,എന്നിവർ പങ്കെടുത്തു

author-image
Honey V G
New Update
ndndnn

നവിമുംബൈ : മലയാളി ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ഡയറക്ടർ ബോർഡുയോഗം ഒക്ടോബർ 28 ന് സിബിഡി ബേലാപ്പൂർ സെക്ടർ 15 ലുള്ള നിമംത്രൺ ഹോട്ടലിൽ വെച്ച് നടത്തപെട്ടിരുന്നു.

തദവത്സരത്തിൽ മോഹൻകണ്ടത്തിൽ, ബാല- സുബ്രമണ്യൻ,ജീ.കോമളൻ,റ്റീ.എ.ഖാലീദ്, ഉപേന്ദ്രമേനോൻ,അഡ്വ.പ്രേമാ മേനോൻ, കെ.ടി. നായർ , എന്നിവർ പങ്കെടുത്തു.

മലയാളി വ്യവസായ സംരഭകർക്ക് നിക്ഷേപകരുമായും, വിതരണക്കാരുമായും, സഹഹരിച്ചു പ്രവർത്തിക്കുവാൻ സഹായിക്കുക.ഡിജിറ്റിൽ മാർക്കറ്റിംങ്, എക്സപോർട്ട് മാനേജിംങ്,എന്നീ വിഷയങ്ങളിൽ പരിശീലന ക്ളാസുകൾ സംഘടിപ്പിക്കുക.ബീ.ടു.ബി. മീറ്റിംഗുകളും തൊഴിൽ സംരഭകരെയും സംഘടിപ്പിക്കുക.യുവാക്കൾക്കു സ്വയം തൊഴിൽ പരിശീലനങ്ങൾ നടത്തുന്നതിനുള്ള അവസരങ്ങൾ സംഘടിപ്പിച്ചു കൊടുക്കുക.കമ്മ്യൂണിക്കേഷൻ സ്കിൽ, ലീഡർഷിപ്പ്, തുടങ്ങിയ വൃക്തിത്വ വികസനത്തിനുള്ള പരിശീല ക്ളാസുകൾ സംഘടിപ്പിക്കുക.കല, സാഹിത്യം, നാടകം, സിനിമാ, മലയാളഭാഷയും സംസ്ക്കാരവും പ്രോത്സാഹിപ്പിക്കാനുതകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.അംഗങ്ങളുടെ വ്യവസായ നിയമ നടപടികൾക്കു വേണ്ട സർക്കാർ വകുപ്പുകൾ,ട്രേഡ് ബോഡികൾ, റഗുലേറ്ററി ഏജൻസികൾ എന്നിവകുടെ മുന്നിൽ അവർക്കുവേണ്ടി പ്രതിനിധീകരിക്കുക. മലയാളി വ്യവസായസംരഭകർക്ക് ഗുണകരമായ നയപരിഷ്കാരങ്ങൾ നിർദ്ദേശിക്കുകയും നടപ്പിലാക്കുന്നതിനുവേണ്ടി പരിശ്രമിക്കുക,എന്നീ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു തീരുമാനം എടുത്തതായി ഭാരവാഹികൾ അറിയിച്ചു.

ഇതിനായി ബാലസുബ്രമണ്യൻ, മോഹൻ കണ്ടത്തിൽ, വി.കെ.മുരളീധരൻ,ജി. കോമളൻ,ബാബു ജോർജ്,സണ്ണി ജോർജ്, റ്റീ. എ.ഖാലീദ്, അഡ്വ. പ്രേമാ മേനോൻ, ഉപേന്ദ്രമേനോൻ എന്നിവരെചുമതലപ്പെടുത്തി.

അതേസമയം ഡിസംബർ മാസം 14 ഞായറാഴ്ച നവി മുംബൈയിൽ ലുള്ള ഹോട്ടൽ ഷിക്കാര ഹൈവെ വ്യൂ വിൽ വച്ച് ബിസിനസ്-കുടുംബ സംഗമം നടത്തുവാൻ തീരുമാനിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph :9820020920 8879393880