മലയാളി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീ ബിസ്നസ് ഫാമിലി കുടുംബ സംഗമം നടത്തി

ചേംബറിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ വിലപ്പെട്ട ചിന്തകളും ശുപാർശകളും സന്നിഹിതരായ അംഗങ്ങൾ പങ്കുവെക്കുകയും, ഭാവിയിൽ എം സി ഒസിയിൽ നിന്നുള്ള അവരുടെ പ്രതീക്ഷകളെ കുറിച്ച് സദസ്സിനെ ബോധവൽക്കരിക്കുകയും ചെയ്തു.

author-image
Honey V G
New Update
mdnddm

നവി മുംബൈയിൽ സാൻപാട ശിക്കാര ഹോട്ടലിലെ റീഗൽ ഹാളിൽ വെച്ച് ഒരു ഇടവേളക്ക് ശേഷം മലയാളി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എംസിഒസി) ബിസിനസ് ഫാമിലി മീറ്റ് നടത്തി.

msmssmmd

ഇന്നലെ നടന്ന സംഗമത്തിൽ ചേംബറിലെ അംഗങ്ങൾക്ക് പുറമേ, പ്രമുഖരായ മലയാളി വ്യവസായികളും ചടങ്ങിൽ പങ്കെടുത്തു. 

nsnnsnsn

ചേംബറിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ വിലപ്പെട്ട ചിന്തകളും ശുപാർശകളും സന്നിഹിതരായ അംഗങ്ങൾ പങ്കുവെക്കുകയും, ഭാവിയിൽ എം സി ഒസിയിൽ നിന്നുള്ള അവരുടെ പ്രതീക്ഷകളെ കുറിച്ച് സദസ്സിനെ ബോധവൽക്കരിക്കുകയും ചെയ്തു. 

vhjnmmm

ചേംബറിന്റെ ജനറൽ ഡയറക്ടർ ബാലസുബ്രഹ്മണ്യൻ, ചേംബറിൻ്റെ ലക്ഷ്യങ്ങളെ കുറിച്ചും അടുത്ത വർഷം നടപ്പിലാക്കേണ്ട പ്രവർത്തന പദ്ധതി, ചേംബറിൻ്റെ ചരിത്രത്തെക്കുറിച്ചുള്ള റിപ്പോർട്ട്, മലയാളി ചേംബർ ബിസിനസ്സ് സമൂഹത്തിനായി ഭാവിയിൽ എങ്ങനെ പ്രവർത്തിക്കും എന്നിവയെക്കുറിച്ച് ഒരു സംക്ഷിപ്ത വിവരണം അവതരിപ്പിച്ചു. 

mvxbjnm

ബാബു ജോർജ്, ഡോ. പി.വി. മത്തായി, ജോൺ മാത്യു, എബ്രഹാം തുടങ്ങിയവർ ശ്രദ്ധേയമായ കാര്യങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി. 

മോഹൻ കണ്ടത്തിൽ സ്വാഗതവും സംഘടനയുടെ ട്രഷറർ കോമളൻ ഗംഗാധരൻ ചടങ്ങിനെ അഭിസംബോധന ചെയ്യുകയും നന്ദി രേഖപ്പെടുത്തുകയുംചെയ്തു.