കൃഷിയിൽ മികവ് തെളിയിച്ച മലയാളി കുട്ടികർഷകർക്ക് മുംബൈയുടെ അംഗീകാരം

ആലപ്പുഴ നഗരസഭ വട്ടയാൽ വാർഡിൽ ഫരീദ മൻസിലിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഫരീദ ഫിറോസ്, നാലാം ക്ലാസ് വിദ്യാർത്ഥിനി ഫാദിയ ഫിറോസ് എന്നിവരാണ് പുരസ്കാരം ഏറ്റുവാങ്ങിയത്

author-image
Honey V G
New Update
mdndndnn

മുംബൈ: കഠിനമായ ചൂടിനെ തരണംചെയ്തും, വിഷരഹിത പച്ചക്കറി ഉത്പ്പാദനം ലക്ഷ്യമാക്കിയും മലയാളി സഹോദരങ്ങളായ കുട്ടികർഷകർ നടത്തുന്ന മട്ടുപ്പാവിലെ ജൈവകൃഷിയ്ക്ക് അംഗീകരാമായി ലോക മലയാളി ഫെഡറേഷൻ ഏർപ്പെടുത്തിയ പുരസ്കാരം വിതരണം ചെയ്തു.

ndndnndn

ആലപ്പുഴ നഗരസഭ വട്ടയാൽ വാർഡിൽ ഫരീദ മൻസിലിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഫരീദ ഫിറോസ്, നാലാം ക്ലാസ് വിദ്യാർത്ഥിനി ഫാദിയ ഫിറോസ് എന്നിവരാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. 

30000/- രൂപയും, മെമൻ്റോയും, പൊന്നാടയുമടങ്ങുന്നതായിരുന്നു പുരസ്കാരം.

ndndnxn

ഡോംബിവലി ഹോളി ഏഞ്ചൽസ് സ്കൂൾ ഹാളിൽ സംഘടിപ്പിച്ച ചടങ്ങ്, വേൾഡ് മലയാളി ഫെഡറേഷൻ മുഖ്യ രക്ഷാധികാരി ഡോ. ഉമ്മൻ ഡേവിഡ് ഉദ്ഘാടനം ചെയ്തു. 

കുട്ടി കർഷകർക്കുള്ള പുരസ്കാര തുകയും അദ്ദേഹം കൈമാറി. ചെറുപ്രായത്തിൽ തന്നെ ഇത്തിരി സ്ഥലത്ത് ഒത്തിരി കൃഷിനടത്തി നൂറ് മേനി വിളവെടുക്കുന്ന ഫരീദ ഫിറോസിൻ്റെയും അനുജത്തി ഫാദിയ ഫിറോസിൻ്റെയും പ്രവർത്തനം തീർത്തും മാതൃകാപരവും പ്രശംസനീയവുമാണെന്ന് ഡോ. ഉമ്മൻ ഡേവിഡ് പറഞ്ഞു.

nghnnn

പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഹോളി ഏഞ്ചൽസ് സ്കൂൾ ആൻ്റ് കോളേജ് ഡയറക്ടർ ബിജോയ് ഉമ്മൻ അധ്യക്ഷത വഹിച്ചു. 

ദിവ്യ ഫാഷൻസ് മാനേജിംഗ് ഡയറക്ടറും, ശ്രീനാരായണ സഹകരണ ബാങ്ക് ഡയറക്ടറുമായ ഉദയഭാനു കല്ലിങ്ങല്‍ മെമൻ്റോ നൽകിയും പൊന്നാട അണിയിച്ചും കുട്ടികർഷകരെയും കുടുംബത്തേയും അനുമോദിച്ചു.

ഡബ്ള്യു എം എഫ് സെക്രട്ടറി ഡോമിനിക് പോൾ, ജോയിന്റ് സെക്രട്ടറി എൻ ടി പിള്ള, തനിമ സാംസ്കാരിക വേദി ഭാരവാഹിയായ ഉണ്ണികൃഷ്ണ കുറുപ്പ്, സി എസ് മനോജ്, സ്മിത ലാജൂ എന്നിവർ സംസാരിച്ചു.

കുട്ടി കർഷകരുടെ മാതാപിതാക്കളായ എ ഫിറോസ് അഹമ്മദ്, എൻ നാസില, അനുജൻ ഫാദിൽ മുഹമ്മദ് ഫിറോസ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.