/kalakaumudi/media/media_files/2025/06/20/bikeaccidekwkk-2025-06-20-18-41-46.jpg)
താനെ:ഇന്ന് ഉച്ചയോട് കൂടിയാണ് മഹാരാഷ്ടയിലെ താനെ- റായ്ഗഡ് ജില്ലകളുടെ അതിർത്തി പ്രദേശമായ നെരളിൽ വെച്ചുണ്ടായ റോഡപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം സംഭവിച്ചത്.
കഴിഞ്ഞ 8 വർഷമായി കർജത്തിൽ താമസിച്ചു വന്നിരുന്ന വിനോദ് പിളളയും (65)ഭാര്യ സുഷമയുമാണ് അപകടത്തിൽ മരിച്ചത്. ഇരുവരും ചെങ്ങന്നൂർ സ്വദേശികളാണ്.
അതേസമയം പോസ്റ്റ് മോർട്ടം നടപടികൾ പുരോഗമിക്കുകയാണെന്നും വിവരം അറിഞ്ഞ് ഏക മകൻ അനിരുദ് ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് തിരിച്ചതായുമാണ് അറിയാൻ കഴിഞ്ഞത്.
ബൈക്കിൽ യാത്ര ചെയ്ത ഇരുവരെയും ഏതോ വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് പോലിസ് നിഗമനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
