ദീർഘ ദൂര ട്രെയിനിൽ വീണ്ടും മോഷണം; :മലയാളി കുടുംബത്തിന് നഷ്ട്ടമായത് 40 ഗ്രാം സ്വർണവും പണവും

മഡ്ഗാവ് സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് ബലി സ്റ്റേഷനിൽ എത്തുന്നതിനു മുൻപ് വ്യാഴാഴ്ച പുലർച്ചെ നാലുമണിയോട് കൂടിയാണ് മോഷണം നടന്നത്. ബാഗിൽ സൂക്ഷിച്ചിരുന്ന 40 ഗ്രാം സ്വർണ്ണം, 7000 രൂപ മൊബൈൽ ഫോൺ, എ ടി എം കാർഡ് , പ്രധാനപ്പെട്ട ചില സർട്ടിഫിക്കറ്റുകൾ , ബാങ്ക് പാസ് ബുക്ക് തുടങ്ങിയവ നഷ്ടപ്പെട്ടതിൽ ഉൾപ്പെടുന്നു.

author-image
Honey V G
New Update
dfovjwkrkf

വാപി :ഒരു ചെറിയ ഇടവേളക്ക് ശേഷം ദീർഘ ദൂര ട്രെയിനിൽ വീണ്ടും വൻ മോഷണം നടന്നതായി പരാതി. ഗുജറാത്തിലെ വാപിയിൽ നിന്നും ചെങ്ങനൂർക്കു പോകുകയായിരുന്ന മലയാളി വീട്ടമ്മയുടെ സ്വർണവും പണവും അടങ്ങിയ ബാഗ് ട്രെയിൻ യാത്രക്കിടയിൽ മോഷണം പോയതായാണ് പരാതി.

ദമനിൽ താമസിച്ചിരുന്ന സിന്ധു വിജയകുമാർ നായരുടെ ബാഗ് ആണ് മോഷണം പോയത്. മകൻ ആയുഷിനോടൊപ്പം ബുധനാഴ്ച 16311 ശ്രീ ഗംഗ നഗർ - കൊച്ചുവേളി എക്സ്പ്രസ്സ് ട്രെയിനിൽ വാപ്പിയിൽ നിന്നും ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു ഇവർ.

സിന്ധുവിന്റെ ഭർത്താവ്  വിജയൻ നായർ ഒരുമാസം മുൻപാണ് അസുഖം മൂലം മരണമടഞ്ഞത്. നാട്ടിൽ വച്ച് സസ്‍കാര ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ദമനിൽ വന്ന് തങ്ങൾ താമസിച്ചിരുന്ന വീട് ഒഴിഞ്ഞുകൊടുക്കാൻ വേണ്ടി വീണ്ടും ദമനിൽ എത്തിയതായിരുന്നു

സിന്ധുവും മകനും. മടക്കയാത്രയിൽ ആണ് ഇ സംഭവം നടന്നത്. മഡ്ഗാവ് സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് ബലി സ്റ്റേഷനിൽ എത്തുന്നതിനു മുൻപ് വ്യാഴാഴ്ച പുലർച്ചെ നാലുമണിയോട് കൂടിയാണ് മോഷണം നടന്നത്. ബാഗിൽ സൂക്ഷിച്ചിരുന്ന 40 ഗ്രാം സ്വർണ്ണം, 7000 രൂപ മൊബൈൽ ഫോൺ, എ ടി എം കാർഡ് , പ്രധാനപ്പെട്ട ചില സർട്ടിഫിക്കറ്റുകൾ , ബാങ്ക് പാസ് ബുക്ക് തുടങ്ങിയവ നഷ്ടപ്പെട്ടതിൽ ഉൾപ്പെടുന്നു. റയിൽവേയിൽ പരാതി നൽകിയിട്ടുണ്ട്.

അതേസമയം, ദീർഘ ദൂര ട്രെയിനുകളിലെ സുരക്ഷാ സംവിധാനം വെറും കടലാസിൽ ഒതുങ്ങുന്നുവെന്നാണ് സ്ഥിരം യാത്രക്കാരനും മാധ്യമ പ്രവർത്തകനുമായ സുരേഷ് കുമാർ ടി ഈ വിഷയത്തിൽ പ്രതികരിച്ചത്.

 "ട്രെയിനിലെ യാത്ര യാതൊരു സുരക്ഷിതത്വവുമില്ലാത്ത ഒന്നായി മാറിയിരിക്കുകയാണ്. ചന്തയ്ക്കു സമാനമാണ് ഇപ്പോള്‍ റിസര്‍വേഷന്‍ കംപാര്‍ട്‌മെന്റുകള്‍. ആര്‍ക്കു വേണമെങ്കില്‍ കേറിയിറങ്ങാം. എന്തും ചെയ്യാം. ഏ സി കംപാര്‍ട്‌മെന്റുകളിലെ അവസ്ഥയും സമാനമാണ്. സെക്കന്റ് ഏ സി കംപാര്‍ട്‌മെന്റില്‍ യാത്രക്കാരിയുടെ മുഖത്തേക്ക് സ്‌പ്രേ അടിച്ച് മയക്കി ചാര്‍ജിലിട്ടിരുന്ന ഐ ഫോണ്‍ മോഷ്ടിച്ച വാര്‍ത്തയുടെ ചൂടാറായിട്ടില്ല. അപ്പോഴാണ് ഇത്. വളരെ പ്ലാന്‍ഡ് ആയാണ് മോഷ്ടാക്കള്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ ടാര്‍ഗറ്റ് ചെയ്തുകഴിഞ്ഞാല്‍ മോഷണം നടന്നിരിക്കും എന്നതാണവസ്ഥ.

ഞാന്‍ യാത്ര ചെയ്യുമ്പോള്‍ ഒരിക്കല്‍ എന്റെ കംപാര്‍ട്‌മെന്റില്‍ മോഷണം നടന്നിട്ടുണ്ട്. മോഷ്ടാവ് ബാഗുമായി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. സ്പീഡ് കുറവായിരുന്നു. ദീര്‍ഘദൂര ട്രെയിനുകളില്‍ ഓട്ടോമാറ്റിക് ഡോറുകള്‍ പരിഗണിക്കണം. സ്റ്റോപ്പുകളില്‍ മാത്രമേ ഡോര്‍ തുറക്കാവൂ. അങ്ങനെയെങ്കില്‍ മോഷ്ടാക്കള്‍ക്ക് രക്ഷപ്പെടാനുള്ള സാദ്ധ്യത കുറയും. ഡോര്‍ വഴി വീണുള്ള അപകടമരണവും ഇല്ലാതാകും. വിലപിടിപ്പുള്ള സാധനങ്ങളും പണവും ഒരു പരിധിയില്‍ കവിഞ്ഞ് യാത്രയില്‍ കൊണ്ടുപോകാതിരിക്കുന്നതാണ് നല്ലത്. റെയില്‍വെയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും സുരക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. കൊങ്കണ്‍ റെയില്‍വെയിലാണ് മോഷ്ടാക്കള്‍ കൂടുതല്‍ വിലസുന്നത്. സുരക്ഷയ്ക്ക് പോലീസില്ല എന്നതാണ് വാസ്തവം. കൊങ്കണ്‍ റെയില്‍വെ കോര്‍പറേഷന്‍ ലിമിറ്റഡ് ഇന്ത്യന്‍ റെയില്‍വെയുമായി ലയിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. അതോടെ എന്തെങ്കിലും മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കാം". സുരേഷ് കുമാർ പറഞ്ഞു.