/kalakaumudi/media/media_files/2025/08/19/jsjrkfkm-2025-08-19-14-56-07.jpg)
മുംബൈ:മഹാരാഷ്ട്രയിൽ ഫോട്ടോഗ്രാഫി തൊഴിൽ മേഖലയിലുള്ള മലയാളി ഫോട്ടോഗ്രാഫേഴ്സിന്റെ കൂട്ടായ്മയാണ് മലയാളി ഫോട്ടോഗ്രാഫേഴ്സ് വെൽഫെയർ അസോസിയേഷൻ.
തൊഴിൽ മേഖലയിൽ മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ ഉള്ള മലയാളി ഫോട്ടോഗ്രാഫേഴ്സ് നെ ഒരുമിപ്പിക്കുവാനും ,പരസ്പരം സഹായകരമായ രീതിയിലുള്ള പ്രവർത്തനങ്ങളും നടപ്പാക്കുക എന്ന ഉദ്ദേശം ആണ് സംഘടനക്ക് ഉള്ളത്.
എക്സിബിഷൻ, ട്രെയിനിങ്ങ്, എന്നിവ നടത്തി മാറിവരുന്ന പുതിയ സാങ്കേതിക വിദ്യകൾ പഠിക്കുന്നതിനും അറിവുകൾ പങ്കുവെച്ചും ഫോട്ടോഗ്രാഫി ഉപജീവനം ആക്കിയവർക്കു പിന്തുണ നൽകുന്നതിനും ലക്ഷ്യമിട്ടാണ് ഈ സംഘടന രൂപം കൊണ്ടിട്ടുള്ളത്.
മെമ്പർ മാർക്ക് അവശ്യമായാ ചാരിറ്റി പ്രവർത്തനങ്ങൾ ഇൻഷുറൻസ് ,ക്ഷേമനിധി ഇവയൊക്കെ സംഘടനയുടെ മറ്റു പ്രധാന ലക്ഷ്യങ്ങൾ ആണ്. ലോക ഫോട്ടോഗ്രാഫി ദിനമായ ഇന്ന് (ആഗസ്റ്റ് 19)അസോസിയേഷൻ ലോഗോ പ്രകാശനം നടന്നു.
പ്രശസ്ത ഫോട്ടോഗ്രാഫറും ഇന്റർനാഷണൽ മെന്ററും ആയ രാജേഷ് ഗോപിനാഥ് ആണ് ലോഗോ ഔപചാരികമായി പ്രകാശനം ചെയ്തത്.
അസോസിയേഷൻ ഭാരവാഹികൾ ആയ, രാജീവ് ശശിധരൻ (ചെയർമാൻ ), ബ്ലെസ്സൺ സൈമൺ ( വൈസ് ചെയർമാൻ )രാജീവ് ഹരിദാസ് ( സെക്രട്ടറി ) സജേഷ് കുമാർ ( ജോയിന്റ് സെക്രട്ടറി )ജിജോ യോഹന്നാൻ ( ട്രെഷറർ ) പരശു പല്ലശ്ശേന ( ജോയിന്റ് ട്രെഷറർ) എന്നിവരാണ് സംഘടനയെ മുന്നോട്ടു നയിക്കുന്നത്