മലയാളി ഫോട്ടോഗ്രാഫേഴ്സ് വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം ഒക്ടോബർ 1ന്

രാവിലെ ഒൻപതു മണി മുതൽ വാഷി ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ അരങ്ങേറുക

author-image
Honey V G
New Update
dfnnvb

നവി മുംബൈ: മലയാളി ഫോട്ടോഗ്രാഫേഴ്സ് വെൽഫെയർ അസോസിയേഷൻ മഹാരാഷ്ട്ര യുടെ ഓണാഘോഷവും സാംസ്‌കാരിക സമ്മേളനവും ഒക്ടോബർ 1ന് നടത്തപ്പെടുന്നു.

അന്നേ ദിവസം രാവിലെ ഒൻപതു മണി മുതൽ വാഷി ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ അരങ്ങേറുക.

ആഘോഷ പരിപാടികളിൽ മുംബൈ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.സമ്മേളനത്തിൽ മാധ്യമ പ്രവർത്തകർ, വിശിഷ്ട വ്യക്തികൾ എന്നിവരെ ആദരിക്കും.

തുടർന്ന് വിവിധ കലാപരിപാടികളും മത്സരങ്ങളും ഉണ്ടാക്കും. വിഭവമായ ഓണസദ്യയോട് കൂടി ആഘോഷ പരിപാടികൾ അവസാനിക്കും .

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Ph:8433784120 (അസോ : ചെയർമാൻ രാജീവ് ശശിധരൻ)