/kalakaumudi/media/media_files/2025/10/03/kdmdm-2025-10-03-12-27-36.jpg)
നവി മുംബൈ: മലയാളി ഫോട്ടോഗ്രാഫേഴ്സ് വെൽഫെയർ അസോസിയേഷൻ മഹാരാഷ്ട്രയുടെ ആദ്യ ഓണാഘോഷവും സാംസ്കാരിക സമ്മേളനവും ഒക്ടോബർ 1ന് നടന്നു.
രാവിലെ ഒൻപതു മണി മുതൽ വാഷി ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ അരങ്ങേറിയത്.
മുംബൈ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ആഘോഷത്തിൽ സംവിധായകൻ ഷൈൻ രവി മുഖ്യഥിതി ആയിരുന്നു.
സമ്മേളനത്തിൽ മാധ്യമ പ്രവർത്തകർ, വിശിഷ്ട വ്യക്തികൾ എന്നിവരെ ആദരിച്ചു. വിവിധ കലാപരിപാടികളും മത്സരങ്ങളും ഉണ്ടായിരുന്ന ആഘോഷം വിഭവമായ ഓണസദ്യയോട് കൂടി അവസാനിച്ചു.