/kalakaumudi/media/media_files/2025/11/06/jdndndm-2025-11-06-07-39-03.jpg)
റായ്ഗഡ് : മുൻ ബോളിവുഡ് താരം മമത കുൽക്കർണി പൻവേലിൽ പാസ്റ്റർ കെ. എം. ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സീൽ ആശ്രമം സന്ദർശിച്ച് സ്ഥാപനത്തിന് നന്ദി അറിയിച്ചു.
സന്യാസിനിയായി മാറിയ മമതയുടെ മൂത്ത സഹോദരി മിഥില കുൽക്കർണി, 2023 വരെ ഏതാനും വർഷങ്ങൾ സീൽ ആശ്രമത്തിലെ അന്തേവാസിയായിരുന്നു. 2023-ൽ അവർ അന്തരിച്ചു.
വിദേശത്തായിരുന്നപ്പോൾ സഹോദരിയെ പരിപാലിച്ചതിന് സീൽ സ്ഥാപകരോട് നന്ദി പറഞ്ഞ മമത സീലിന്റെ പ്രവർത്തനങ്ങളിൽ മതിപ്പ് പ്രകടിപ്പിച്ചു. “എന്റെ സഹോദരി രോഗബാധിതയായപ്പോൾ ഞാൻ സഹായിക്കാൻ അടുത്തുണ്ടായിരുന്നില്ല. അപ്പോഴാണ് സീൽ ആശ്രമം അവരെ മരണം വരെ പരിപാലിച്ചത്.” മമത പറയുന്നു.
അതെ സമയം സമൂഹസേവന രംഗത്ത് സീൽ ചെയ്യുന്ന പ്രവർത്തനങ്ങളെ മാധ്യമങ്ങൾ കൂടുതൽ പ്രചാരണം നൽകണമെന്നും ആവശ്യപ്പെട്ടു.
നവംബർ 22-ന് നടക്കുന്ന സീൽ സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുക്കുമെന്നും മമത വ്യക്തമാക്കി. സീൽ ആശ്രമം, ഭവനരഹിതർക്കും നിരാലംബർക്കും ആശ്രയകേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. നിലവിൽ 375 അന്തേവാസികൾ ആശ്രമത്തിൽ താമസിക്കു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
