/kalakaumudi/media/media_files/2026/02/08/ujjdndndn-2026-02-08-12-48-34.jpg)
മുംബൈ: ബുർഖ ധരിച്ച് സ്ത്രീയായി വേഷമിട്ട ഒരാൾ മുംബൈയിൽ ലോക്കൽ ട്രെയിയിനിലെ സ്ത്രീകൾക്കായി സംവരണം ചെയ്ത കോച്ചിൽ കയറുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ റെയിൽവേ പൊലീസ് കേസെടുത്തു.
സംഭവത്തിന്റെ വീഡിയോ യാത്രക്കാരിൽ ഒരാൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
വീഡിയോയിൽ ബുർഖ ധരിച്ച ഒരാൾ സ്ത്രീകളുടെ കോച്ചിനുള്ളിൽ സംശയകരമായ രീതിയിൽ പെരുമാറുന്നതും, തുടർന്ന് യാത്രക്കാർ ഇയാളെ തടഞ്ഞുവച്ച് ചോദ്യം ചെയ്യുന്നതും ദൃശ്യമാണ്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ മുംബൈ സെൻട്രൽ റെയിൽവേ പൊലീസ് സംഭവത്തിൽ ഇടപെട്ട് അന്വേഷണം ആരംഭിച്ചു.
സ്ത്രീകളുടെ കോച്ചിൽ അനധികൃതമായി പ്രവേശിച്ചതിനാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
യാത്രക്കാരായ സ്ത്രീകളുടെ സുരക്ഷയും സ്വകാര്യതയും ലംഘിക്കുന്ന ഗുരുതര സംഭവമാണിതെന്നും, ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ ഉൾപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞതായും, തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഇതിനിടെ, സ്ത്രീകളുടെ കോച്ചുകളിൽ സുരക്ഷ കൂടുതൽ ശക്തമാക്കാനും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പരിശോധനകൾ കർശനമാക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
