ഷിനുവിനെ കാത്ത് കുടുംബം:19 വർഷങ്ങൾക്ക് മുമ്പ് മുംബൈയിൽ കാണാതായ കൊല്ലങ്കോട് സ്വദേശിയെ തേടി ബന്ധുക്കൾ

അതേസമയം ഷിനു വിനെ ഒന്ന് കാണണം എന്ന ആഗ്രഹവുമായി നേർച്ചയും വഴിപാടുമായി കഴിയുകയാണ് അച്ഛനും അമ്മയും. അച്ഛൻ മണി മസ്തിഷ്കാഘാതം വന്ന് ചികിത്സയിലാണ്.

author-image
Honey V G
Updated On
New Update
chmbrcaekk

മുംബൈ:പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് പഞ്ചായത്തിലെ അച്ചനാംകോട്, നെടുമണിയിലെ വീട്ടിൽ ഷിനുവിനെയാണ് കഴിഞ്ഞ 19 വർഷമായി കുടുംബം കാത്തിരിക്കുന്നത്.

അച്ഛനായ മണിയും, അമ്മ പങ്കജവും മകൻ എന്നെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ജീവിതം ഓരോ ദിവസവും തള്ളി നീക്കുന്നത്.2006 ലാണ് മുംബൈ ചെമ്പൂരിൽ വച്ച് ഷിനുവിനെ കാണാതാകുന്നത്.അന്ന് മുതലുള്ള കാത്തിരിപ്പിലാണ് ഒരു നാട്.അതിന് ശേഷം ഇതുവരെയും ഒരു വിവരവും ഷിനു വിനെ കുറിച്ച് ലഭിച്ചില്ല.

കാണാതാവുമ്പോൾ വർക്ക്‌ ഷോപ്പിൽ ഹെൽപ്പറായി ജോലി ചെയ്തു വരികയായിരുന്നു ഷിനു.മുംബൈയിലെത്തി 6 മാസം കഴിഞ്ഞപ്പോഴാണ് കാണാതായത്.ചെമ്പുർ പോലിസ് സ്റ്റേഷനിൽ കൊടുത്ത പരാതി പ്രകാരം പിന്നീട് പല പ്രാവശ്യം അന്വേഷിച്ചപ്പോഴും ഒന്നും അറിയാൻ കഴിഞ്ഞില്ലെന്ന് ഷിനുവിന്റെ ബന്ധുക്കൾ പറഞ്ഞു.

അതേസമയം ഷിനുവിനെ ഒന്ന് കാണണം എന്ന ആഗ്രഹവുമായി നേർച്ചയും വഴിപാടുമായി കഴിയുകയാണ് അച്ഛനും അമ്മയും. അച്ഛൻ മണി മസ്തിഷ്കാഘാതം വന്ന് ചികിത്സയിലുമാണ്.

എന്നാൽ ഷിനു ഇപ്പോഴും മുംബൈയിൽ തന്നെ ഉണ്ടെന്നാണ് കരുതുന്നതെന്നും അതുകൊണ്ടാണ് വീണ്ടും അന്വേഷിക്കാൻ തീരുമാനിച്ചതെന്നും സഹോദരൻ മനോജ്‌ പറഞ്ഞു. ഷിനുവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക(മനോജ്‌) Ph:9895480497

Mumbai City