താനെ വർത്തക് നഗർ അയ്യപ്പക്ഷേത്രത്തിൽ മണ്ഡലപൂജ മഹോത്സവം

അഴകത്ത് പരമേശ്വരൻ നമ്പൂ തിരിപ്പാടിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക

author-image
Honey V G
New Update
fdhjjjnn

താനെ : മഹാരാഷ്ട്രയിലെ തന്നെ ഏറ്റവും പ്രധാനപെട്ട അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നായ താനെ വർത്തക് നഗർ അയ്യപ്പക്ഷേത്രത്തിലെ മണ്ഡലപൂജ മഹോത്സവം ഡിസംബർ 19 മുതൽ 29 വരെ നടക്കും.

cbmmbn

അഴകത്ത് പരമേശ്വരൻ നമ്പൂ തിരിപ്പാടിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. 

22-ന് രാവിലെ 10.40-ന് നവീകരി ച്ച നവഗ്രഹക്ഷേത്രത്തിൽ നവഗ്രഹ പുനഃപ്രതിഷ്ഠയും അന്നേദിവസം വൈകീട്ട് ആറിന് കൊടിയേറ്റവും നടക്കും.

തുടർന്ന് പഞ്ചവാദ്യം,സർപ്പബലി, ഗുരുതി സർവൈശ്വര്യ പൂജ. 25-ന് വൈകുന്നേരം ഘോഷയാത്ര.

പിണ്ടികൊണ്ട് അമ്പലം കെട്ടി അതേദിവസം രാത്രി അയ്യപ്പൻ വിളക്ക്. 28-ന് വൈകുന്നേരം പള്ളി വേട്ട.

29-ന് രാവിലെ ഉപവൻ തലാവിൽ ആറാട്ട്. കൊടിയിറക്കലും മഹാപ്രസാദവിതരണ വും നടക്കും.