മന്ദിരസമിതി കലീന ഗുരു സെൻ്റർ ഉദ്ഘാടനം ആഗസ്റ്റ് 30 ന്

ചെയർമാൻ എൻ. മോഹൻദാസ്, ജന.സെക്രട്ടറി ഒ.കെ. പ്രസാദ് , ട്രഷറാർ വി.വി. ചന്ദ്രൻ, സോണൽ സെക്രട്ടറി കെ. മോഹൻദാസ്, മറ്റ് സോണൽ, യൂണിറ്റ് സെക്രട്ടറിമാർ എന്നിവർ സംസാരിക്കും.

author-image
Honey V G
New Update
jdnddnn

മുംബൈ:ശ്രീനാരായണ മന്ദിരസമിതി കലീന യൂണിറ്റിലെ ഗുരുസെൻ്ററിൻ്റെ ഉദ്ഘാടനം ശനിയാഴ്ച നടക്കുമെന്ന് യൂണിറ്റ് സെക്രട്ടറി രാജു കേശവൻ അറിയിച്ചു.

രാവിലെ 10 ന് സമിതി പ്രസിഡൻ്റ് എം. ഐ. ദാമോദരൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിക്കും. ചെയർമാൻ എൻ. മോഹൻദാസ്, ജന.സെക്രട്ടറി ഒ.കെ. പ്രസാദ് , ട്രഷറാർ വി.വി. ചന്ദ്രൻ, സോണൽ സെക്രട്ടറി കെ. മോഹൻദാസ്, മറ്റ് സോണൽ, യൂണിറ്റ് സെക്രട്ടറിമാർ എന്നിവർ സംസാരിക്കും.

വിലാസം: റൂം നമ്പർ 3, ഗ്രേസ് സി.എച്ച്.എസ്., ക്രിയേറ്റീവ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം, സുന്ദർ നഗർ, കലീന. ഫോൺ: 98197 45240 (സാവിത്രി സദാനന്ദൻ)