/kalakaumudi/media/media_files/2025/06/20/zxkfoojcjj-2025-06-20-20-51-42.jpg)
നവിമുംബയ്:ശ്രീനാരായണ മന്ദിരസമിതി ഘൺസോളി യൂണിറ്റിൻ്റെ വാർഷികാഘോഷവും കുടുംബ സംഗമവും ജൂൺ 22 ഞായറാഴ്ച വൈകിട്ട് 5 മുതൽ ഘൺസോളി ഗാവിലെ ദേവസ്ഥാൻ സൻ സ്താ ഹാളിൽ ചേരുമെന്ന് യൂണിറ്റ് സെക്രട്ടറി അനിതാ സാബു അറിയിച്ചു.
വൈകുന്നേരം 5 മുതൽ സമിതി അംഗങ്ങൾ അവതരിപ്പിക്കുന്ന കലാ പരിപാടികൾ ആരംഭിക്കും.6 മുതൽ സാംസ്കാരിക സമ്മേളനം.
പ്രസിഡൻ്റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ എൻ. മോഹൻദാസ്, എസ്. ചന്ദ്രബാബു, ഒ.കെ. പ്രസാദ്, വി.വി. ചന്ദ്രൻ, എൻ.എസ്. രാജൻ, അനിതാ സാബു, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ പ്രസംഗിക്കും. 7.30 മുതൽ മന്ദിരസമിതി കലാ വിഭാഗം അവതരിപ്പിക്കുന്ന ദേവാലയം നാടകം. തുടർന്ന് മഹാപ്രസാദം. ഫോൺ :9969514096