മന്ദിരസമിതി ഗോഡ് ബന്ധർ റോഡ് ഗുരു സെൻ്റർ ഉദ്ഘാടനം നാളെ

സമിതിയുടെ ഇരുപത്തിയൊമ്പതാമത്തെ ഗുരുസെൻ്ററിൻ്റെ ഉദ്ഘാടനമാണ് ഇതോടെ നടക്കുന്നത്

author-image
Honey V G
New Update
ndndmd

താനെ:ശ്രീനാരായണ മന്ദിരസമിതി ഗോഡ്ബന്ധർ യൂനിറ്റിൻ്റെ കീഴിലുള്ള ഗുരു സെൻ്ററിൻ്റെ ഉദ്ഘാടനം 27 ന് ബുധനാഴ്ച രാവിലെ 10 ന് താനെ മനോരമ നഗറിൽ സമിതി പ്രസിൻ്റ് എം. ഐ. ദാമോദരൻ നിർവഹിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി വി.കെ. അർജുനൻ അറിയിച്ചു.

ചെയർമാർ എൻ. മോഹൻദാസ്, ജന.സെക്രട്ടറി ഒ.കെ. പ്രസാദ്, അസി. സെക്രട്ടറി വി.എൻ. അനിൽകുമാർ, സോണൽ സെക്രട്ടറി വി.വി. മുരളീധരൻ, മുൻ സോണൽ സെക്രട്ടറി എം.ജി. രാഘവൻ, വനിതാ വിഭാഗം കൺവീനർ സുമാ പ്രകാശ്, സെക്രട്ടറി വിജയാ രഘുനാഥ്, സാംസ്കാരിക വിഭാഗം സെക്രട്ടറി കെ. ഷൺമുഖൻ എന്നിവർ പ്രസംഗിക്കും.

മീനാതായ് ചൗക്ക് , കപൂർ ബൗഡി, മാജി വാഡ, മാർ പാഡ, ആനന്ദ് നഗർ, വാവ്ളി, ഓവ്ള, ബർക്കാം, കൽഹേർ, ബ്രഹ്മാണ്ഡ് തുടങ്ങിയയിടങ്ങളിൽ നിന്നുള്ള ഗുരുഭക്തർ പരിപാടിയിൽ പങ്കെടുക്കും.

സമിതിയുടെ ഇരുപത്തിയൊമ്പതാമത്തെ ഗുരുസെൻ്ററിൻ്റെ ഉദ്ഘാടനമാണ് ഇതോടെ നടക്കുന്നത്.

വിലാസം: 1-107, ശിവ മംഗല്യ ചാൽ, ആർ. മാളിന് പിറകുവശം, നിർമൽ ആനന്ദ് നഗർ, മനോരമ നഗർ, താനെ വെസ്റ്റ്. ഫോൺ: 9821278164,9967067519,8652684698