മന്ദിരസമിതി ഗുരുധർമ പ്രചാരണം:രണ്ടാംഘട്ട മത്സരങ്ങൾ നടത്തി

സമിതിയുടെ 39 യൂണിറ്റുകളിൽ നിന്നുമായി ആയിരത്തി അഞ്ഞൂറോളം പേരാണ് ഗുരുവിനെ അറിയാൻ എന്ന പഠന കളരിയിൽ പങ്കെടുക്കുന്നത്.

author-image
Honey V G
New Update
nsndndn

മുംബൈ: ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗത്തിന്റെയും സാംസ്കാരിക വിഭാഗത്തിന്റെയും നേതൃത്വത്തിൽ നടന്നുവരുന്ന `ഗുരുവിനെ അറിയാൻ' എന്ന ഗുരുധർമ പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ചോദ്യോത്തര മത്സരത്തിന്റെയും പ്രസംഗമത്സരത്തിന്റെയും രണ്ടാം ഘട്ടം ഗുരുദേവഗിരിയിൽ നടന്നു.

സമിതിയുടെ വാശി, പൻവേൽ സോണുകളിൽ നിന്നുള്ളവരാണ് മത്സരത്തിൽ പങ്കെടുത്തത്. ചോദ്യോത്തര മത്സരത്തിൽ വാഷി സോണിൽ നിന്നും നെരൂൾ വെസ്റ്റ് ഒന്നാം സ്ഥാനവും സി.ബി. ഡി . ബേലാപ്പൂർ യൂണിറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കിയപ്പോൾ പൻവേൽ സോണിൽ നിന്നും ഉൽവെ യൂണിറ്റ് ഒന്നും കാമോത്തേ യൂണിറ്റ് രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

പ്രസംഗ മത്സരത്തിൽ വിജയമ്മ ശശിധരൻ, നീതു പി. എന്നിവർ ഒന്നാം സ്ഥാനവും അരുൺ വെൺ മലശ്ശേരി, ഉഷ രാജു എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ndndnxn

അടുത്ത ഞായറാഴ്ചകളിൽ ഒന്ന് മുതൽ 6 വരെയുള്ള സോണുകളിൽ നിന്നുള്ളവരുടെ മത്സരം വിവിധ സ്ഥലങ്ങളിലായി നടക്കും. 

സമിതിയുടെ 39 യൂണിറ്റുകളിൽ നിന്നുമായി ആയിരത്തി അഞ്ഞൂറോളം പേരാണ് ഗുരുവിനെ അറിയാൻ എന്ന പഠന കളരിയിൽ പങ്കെടുക്കുന്നത്.

മത്സരങ്ങളുടെ അവസാനഘട്ടവും സമാപന സമ്മേളനവും നവംബർ അവസാനം നടക്കുമെന്ന് സമിതി ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ്, വനിതാ വിഭാഗം കൺവീനർ സുമാ പ്രകാശ്, സാംസ്കാരിക വിഭാഗം സെക്രട്ടറി കെ. ഷൺമുഖൻ എന്നിവർ അറിയിച്ചു.