/kalakaumudi/media/media_files/2025/08/31/ksksdkkn-2025-08-31-12-04-50.jpg)
മുംബയ്:ശ്രീനാരായണ മന്ദിരസമിതി ഘോഡ് ബന്ധർ റോഡിലും കലീനയിലും വാങ്ങിയ ഗുരുസെൻ്ററുകളുടെ ഉദ്ഘാടനം സമിതി പ്രസിഡൻ്റ് എം.ഐ. ദാമോദരൻ നിർവഹിച്ചു.
താനെ വെസ്റ്റിലെ മനോരമ നഗറിലും കലീന മുംബയ് യൂണിവേഴ്സിറ്റി ആസ്ഥാനത്തിനു സമീപമുള്ള സുന്ദർ നഗറിലുമാണ് ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ ഗുരുസെൻ്ററുകൾ സ്ഥിതി ചെയ്യുന്നത്.
സമിതി ചെയർമാൻ എൻ. മോഹൻദാസ്, ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ്, ട്രഷറാർ വി.വി. ചന്ദ്രൻ, അസി. സെക്രട്ടറി വി.എൻ. അനിൽകുമാർ, സോണൽ സെക്രട്ടറിമാരായ പി.പി. കമലാനന്ദൻ, എൻ.എസ്. രാജൻ, വി.വി. മുരളീധരൻ, കെ. ഉണ്ണിക്കൃഷ്ണൻ, മഹിളാ വിഭാഗം കൺവീനർ സുമാ പ്രകാശ്, സെക്രട്ടറി വിജയാ രഘുനാഥ്, എം.ജി.രാഘവൻ, യൂണിറ്റ് സെക്രട്ടറിമാരായ വി.കെ. അർജുനൻ, രാജു കേശവൻ, രാധാകൃഷ്ണ പണിക്കർ, കലീന മലയാളി സമാജം സെക്രട്ടറി കുസുമകുമാരി, ഷീജ കുഞ്ഞുമോൻ, ഷൈമാ പ്രസാദ് എന്നിവർ സംസാരിച്ചു.