മന്ദിരസമിതി നല്ലസൊപ്പാര വാർഷികം നവംബർ 30 ന്

മുൻ എം.എൽ.എ.മാരായ ഹിതേന്ദ്ര താക്കൂർ മുഖ്യാതിഥിയും ക്ഷിതിജ് ഹിതേന്ദ്ര താക്കൂർ വിശിഷ്ടാതിഥിയുമായിരിക്കും

author-image
Honey V G
New Update
cnkmnbn

മുംബൈ : ശ്രീനാരായണ മന്ദിരസമിതി നല്ലസൊപ്പാര ഗുരുസെൻ്ററിലെ പ്രതിഷ്ഠാ വാർഷികവും കുടുംബ സംഗമവും 30 ന് ഞായറാഴ്ച നടത്തുമെന്ന് യൂണിറ്റ് സെക്രട്ടറി രവീന്ദ്രനാഥ് അറിയിച്ചു. രാവിലെ 8.30 ന് ഗുരുസെൻ്ററിൽ നടക്കുന്ന ഗുരുപൂജയ്ക്കും സമൂഹപ്രാർത്ഥനയ്ക്കും ശേഷം 10.30 മുതൽ നല്ലസൊപ്പാര വെസ്റ്റിലെ ബഹുജൻ വികാസ് അഘാഡി ഹാളിൽ സമ്മേളനം ആരംഭിക്കും.

എം. ഐ. ദാമോദരൻ അധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ.മാരായ ഹിതേന്ദ്ര താക്കൂർ മുഖ്യാതിഥിയും ക്ഷിതിജ് ഹിതേന്ദ്ര താക്കൂർ വിശിഷ്ടാതിഥിയുമായിരിക്കും.

എൻ. മോഹൻദാസ്, ഒ.കെ. പ്രസാദ്, വി.വി. ചന്ദ്രൻ, പി. ഹരീന്ദ്രൻ, സി.കെ. രവീന്ദ്രനാഥ് എന്നിവർ പ്രസംഗിക്കും. കലാപരിപാടിയും സദ്യയും ഉണ്ടായിരിക്കും.