/kalakaumudi/media/media_files/2026/01/21/kdjsjkk-2026-01-21-16-56-09.jpg)
താനെ : കല്യാൺ വെസ്റ്റ് മാർത്തോമ്മാ ഇടവകയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈശോ മാർ തിമൊഥെയോസ് മെമ്മോറിയൽ വെൽഫെയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മാർത്തോമ്മാ വിദ്യാപീഠ് സി.ബി.എസ്.ഇ. സ്കൂളിന്റെ വാർഷിക ദിനാഘോഷം ടിറ്റ്വാലാ ഗോവേലിയിലെ മാർത്തോമ്മാ ക്യാമ്പസിൽ ഭംഗിയായി നടന്നു.
/filters:format(webp)/kalakaumudi/media/media_files/2026/01/21/mdndndn-2026-01-21-16-57-35.jpg)
മഹാരാഷ്ട്ര മുൻ പൊലീസ് മേധാവി (ഡി.ജി.പി.) ഡി. ശിവാനന്ദൻ ഐ.പി.എസ്. ചടങ്ങിന്റെ മുഖ്യാതിഥിയായിരുന്നു.
/filters:format(webp)/kalakaumudi/media/media_files/2026/01/21/kdkdnmdm-2026-01-21-16-58-03.jpg)
ചടങ്ങിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തം, സംഗീതം, നാടകം ഉൾപ്പെടെയുള്ള കലാ–സാംസ്കാരിക പരിപാടികൾ നിരവധി മണിക്കൂറുകൾ നീണ്ടുനിന്നു.
കുട്ടികളുടെ ആത്മവിശ്വാസവും കലാപരമായ കഴിവുകളും പ്രകടമാക്കിയ ഈ അവതരണങ്ങൾ സദസ്സിന് ആസ്വാദ്യകരമായ അനുഭവമായി.
സ്കൂൾ മാനേജർ റവ. സജി പി. സൈമൺ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് റവ. ഷിബു പി. എബ്രഹാം, ചീഫ് അഡ്മിനിസ്ട്രേറ്റർ ജേക്കബ് തോമസ്, മുർബാദ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ അനിൽ ലാഡ്, ടിറ്റ്വാലാ സീനിയർ പൊലീസ് ഇൻസ്‌പെക്ടർ പങ്കജ് ഗിരി, റിട്ടയർഡ് ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സഞ്ജു സി. ജോൺ എന്നിവർ സന്നിഹിതരായിരുന്നു.ഇവർ ചേർന്ന് ഈ അധ്യയന വർഷത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു.
/filters:format(webp)/kalakaumudi/media/media_files/2026/01/21/kdkdkkm-2026-01-21-16-58-24.jpg)
മുഖ്യാതിഥിയായ ഡി. ശിവാനന്ദൻ ഐ.പി.എസ്. തന്റെ പ്രസംഗത്തിൽ, മുംബൈയുടെ പ്രാന്തപ്രദേശമായ ടിറ്റ്വാലയിൽ സാധാരണ ജനങ്ങൾക്ക് സാമ്പത്തികമായി പ്രാപ്യമായ രീതിയിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിൽ മാർത്തോമ്മാ വിദ്യാപീഠ് സി.ബി.എസ്.ഇ. സ്കൂൾ വഹിക്കുന്ന പങ്ക് അഭിനന്ദനാർഹമാണെന്ന് വ്യക്തമാക്കി.
/filters:format(webp)/kalakaumudi/media/media_files/2026/01/21/jdndkm-2026-01-21-16-59-38.jpg)
സമൂഹത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ നേട്ടങ്ങളെയും കലാപരമായ കഴിവുകളെയും ഒരുമിച്ച് ആഘോഷിച്ച ഈ വാർഷിക ദിനാഘോഷം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ അഭിമാന നിമിഷമായി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
