ശ്രദ്ധേയമായി മാതൃസംഗമം 2025

വനിതാ സംരംഭകയും സാഹിത്യകാരിയും വിശിഷ്ട ക്ഷണിതാവുമായ ഡോക്ടർ ശശികല പണിക്കർ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു

author-image
Honey V G
New Update
mdmdm

റായ്ഗഡ് : ഹിന്ദു സേവാ സമിതി മാതൃസംഘം കലംബോലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാതൃസംഗമം 2025 എന്ന കലാ,സാംസ്കാരിക പരിപാടി കലംബോലി അയ്യപ്പക്ഷേത്രം ഹാളിൽ നടന്നു.

bnmmm

വനിതാ സംരംഭകയും സാഹിത്യകാരിയും വിശിഷ്ട ക്ഷണിതാവുമായ ഡോക്ടർ ശശികല പണിക്കർ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. 

hghhjnmn

വനിതകളുടെ ഉന്നമനത്തിലൂടെ കുടുംബത്തിനും സമൂഹത്തിനും ഗുണകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മാതൃസംഘത്തെയും അതിന് പ്രേരണ നൽകിയ ഹിന്ദു സേവാ സമിതിയും അഭിനന്ദനങ്ങൾ അർഹിക്കുന്നതായി ഡോക്ടർ ശശികല പണിക്കർ പറഞ്ഞു. 

vnkkmmn

സ്വയം തൊഴിലും വ്യവസായവും നടത്താൻ തീരുമാനിച്ച മാതൃസംഘത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. 

nsnsnsn

കലാ സാംസ്കാരിക ആധ്യാത്മിക രംഗത്തെ പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. രമേശ് കലംബോലി,ദാമോദരൻ പിള്ള,യു എൻ ഗോപി നായർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

ശബരിമലയിൽ നടന്നുവരുന്ന സ്വർണക്കവർച്ച ആചാരലംഘനങ്ങൾ എന്നിവയ്ക്കെതിരെ മാതൃസംഘത്തിൻ്റെ ശക്തമായ നിലപാടുമായി സുലോചന നായർ പ്രമേയം യോഗത്തിൽ അവതരിപ്പിച്ചു.

chkmvnk

പങ്കെടുത്തവർ ഐകകണ്ഠമായി ശരണം വിളികളോടെ പാസാക്കിയ പ്രമേയം കേരള ഗവർണർ, കേരള മുഖ്യമന്ത്രി, ദേവസ്വം ബോർഡ് പ്രസിഡണ്ട്, പ്രധാനമന്ത്രി,ആഭ്യന്തരമന്ത്രി തുടങ്ങിയവർക്ക് അയച്ചുകൊടുക്കും. 

വനിതകൾക്കായി സ്വയംതൊഴിൽ പരിശീലനം,ചെറുകിട വ്യവസായം, സമ്പാദ്യ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു.

മേൽപ്പറഞ്ഞ പദ്ധതികൾക്ക് സംസ്ഥാന കേന്ദ്ര ഗവൺമെന്റുകളുടെ പദ്ധതിവിഹിതത്തിൽ നിന്നും ധനസഹായം ലഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പ്രവർത്തിക്കുമെന്നും മുഴുവൻ മലയാളി സമൂഹത്തിനുമായി സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ സൗജന്യ ഇൻഷുറൻസ് പദ്ധതി ലഭ്യമാക്കുന്നതിനും കൂടാതെ വനിതകൾക്കിടയിൽ വ്യാപിക്കുന്ന ഗർഭാശയ ക്യാൻസർ മുൻകൂട്ടി കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്ന സൗജന്യ പരിശോധന ഉൾപ്പെടുത്തി സൗജന്യ മെഡിക്കൽ ക്യാമ്പും ഉടൻതന്നെ സംഘടിപ്പിക്കുമെന്നും ഹിന്ദു സേവാസമിതി ജനറൽ സെക്രട്ടറി രമേഷ് കലംബോളി പറഞ്ഞു.

vlmjvnn

ചടങ്ങിൽ ഛത്രപതി ശിവാജി മഹാരാജിൻ്റെ വീര പോരാട്ടങ്ങളുടെ ഏടുകൾ കോർത്തിണക്കി പ്രത്യേക മറാട്ടി കലാരൂപവും ചടങ്ങിൽ അവതരിപ്പിച്ചു. 

കൂടാതെ മാതൃസംഘം കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.

മാതൃസംഘം അംഗങ്ങൾ ചേർന്ന് ഭാരതമാതാവിന്റെയും ആചാര്യന്മാരുടെയും ഛായാച്ചിത്രങ്ങൾക്കു മുൻപിൽ നിലവിളക്ക് കൊളുത്തി കലാപരിപാടികൾ ആരംഭിച്ചു.

സാംസ്കാരിക സമ്മേളനം ക്ഷണിതാക്കൾ ചേർന്ന് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു.

ഉഷാരാജു സ്വാഗതം ആശംസിച്ചു. ശ്രീഹരി കുറുപ്പ് വ്യക്തിഗീതം ആലപിച്ചു.

സമ്മേളന സമാപനത്തിന് ശ്രീമതി പ്രിയ വിനോദ് കൃതജ്ഞത അറിയിച്ചു. ശ്രീലത നായർ, കുമാരി നിവേദ്യ സാബു എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.

മാതൃസംഗമം സ്വാഗതസംഘം അംഗങ്ങൾ ചേർന്ന് അവതരിപ്പിച്ച ദേശഭക്തിഗാനത്തോടുകൂടി ചടങ്ങുകൾ അവസാനിച്ചു.

ദീപ സാബു കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് കലാ പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ആൾക്കാർക്കും പ്രോത്സാഹന സമ്മാന വിതരണം നടത്തി.