മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കേരള പിറവിദിനാഘോഷം:അലോഷിയെ കാത്ത് നവി മുംബൈ നഗരം

കേരള പിറവിദിനാഘോഷം നവംബർ 2 ന് ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ ഉൽവെ ഭൂമിപുത്ര ഭവനിൽ നടക്കും

author-image
Honey V G
New Update
cvnnn

നവിമുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കേരള പിറവിദിനാഘോഷം നവംബർ 2 ന് ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ ഉൽവെ ഭൂമിപുത്ര ഭവനിൽ നടക്കും.

അലോഷി ആദം പകർന്നാടുന്ന മധുരിക്കും ഓർമ്മകളുണർത്തുന്ന സംഗീത രാവിനായി കാത്തിരിക്കയാണ് മുംബൈ മലയാളികൾ.

സാംസ്കാരിക സമ്മേളനത്തിൽ കേരളീയ കേന്ദ്ര സംഘടനയുടെ പ്രസിഡന്റ് ടി.എൻ ഹരിഹരൻ, കവിയും സാംസ്കാരിക പ്രവർത്തകനുമായ ജി.വിശ്വനാഥൻ തുടങ്ങിയവർ സന്നിഹിതരായിരിക്കും

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9833074099 9920045387