/kalakaumudi/media/media_files/2026/01/03/mememmem-2026-01-03-15-57-23.jpg)
മുംബൈ : മലയാള ഭാഷാ പ്രചാരണ സംഘം പതിനാലാം മലയാളോത്സവത്തിന്റെ ഭാഗമായി നാടകോത്സവം നടത്തപ്പെടുന്നു.
മലയാള ലഘുനാടക മത്സരം 2026 ഫെബ്രുവരി ഒന്നാം തീയതി രാവിലെ 9 മണി മുതൽ ചെമ്പൂർ ആദർശ് വിദ്യാലയത്തിൽ വച്ചാണ് അരങ്ങേറുക.
മലയാള നാടകപ്രേമികൾക്കും കലാസംഘങ്ങൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
ഈ വർഷം മേഖലാതല മത്സരങ്ങൾ ഉണ്ടായിരിക്കില്ല. ഓൺലൈനായി രജിസ്റ്റർ ചെയ്യുന്ന എല്ലാ ടീമുകൾക്കും കേന്ദ്രതല നാടകോത്സവത്തിൽ നേരിട്ട് പങ്കെടുക്കാം.
മലയാള ഭാഷാ പ്രചാരണം, സാമൂഹിക പുരോഗതി, ശാസ്ത്രബോധം എന്നിവയ്ക്ക് വിരുദ്ധമല്ലാത്ത ഇതിവൃത്തമായിരിക്കണം നാടകങ്ങളിൽ അവതരിപ്പിക്കേണ്ടത്.
നാടകത്തിന്റെ ദൈർഘ്യം പരമാവധി 30 മിനിറ്റ് ആയി നിശ്ചയിച്ചിട്ടുണ്ട്. നിശ്ചിത സമയം കടന്നാൽ നാടകം തുടരാൻ അനുവദിക്കുമെങ്കിലും വിധിനിർണയത്തിൽ അഞ്ച് മാർക്ക് കുറവ് കണക്കാക്കും. ഓരോ നാടകത്തിനും അവതരണത്തിന് മുമ്പായി 10 മിനിറ്റ് രംഗസജ്ജീകരണ സമയം അനുവദിക്കും. ഒരു നാടകത്തിൽ 12ൽ കൂടുതൽ അഭിനേതാക്കൾ പങ്കെടുക്കാൻ പാടില്ല, ഒരാൾക്ക് ഒരു നാടകത്തിലും ഒരിടത്തുനിന്നുമാത്രമേ മത്സരിക്കാൻ അനുവാദമുള്ളൂ.
നാടകമത്സരം എ ഗ്രൂപ്പ് (25 വയസ്സിന് താഴെയുള്ളവർ), ബി ഗ്രൂപ്പ് (25 വയസ്സിന് മുകളിലുള്ളവർ) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് നടക്കുക. 2025 ആഗസ്റ്റ് 31-ന് പൂർത്തിയായ വയസ്സിന്റെ അടിസ്ഥാനത്തിലാണ് പ്രായപരിധി കണക്കാക്കുന്നത്. ഗ്രൂപ്പിലെ ഏറ്റവും കൂടുതൽ പ്രായമുള്ള മത്സരാർത്ഥിയുടെ വയസ്സനുസരിച്ചായിരിക്കും ഗ്രൂപ്പ് നിർണയം. പരമാവധി രണ്ട് വയസ്സ് കുറഞ്ഞ മത്സരാർത്ഥികൾക്ക് വയസ്സ് കൂടിയവരുടെ ഗ്രൂപ്പിൽ പങ്കെടുക്കാൻ അനുവാദമുണ്ട്.
ആധുനിക സാങ്കേതിക വിദ്യകൾ, ആവശ്യമായിടത്ത് റെക്കോർഡ് ചെയ്ത സംഭാഷണ ഭാഗങ്ങൾ, പശ്ചാത്തല സംഗീതം എന്നിവ അനുവദനീയമാണ്. വേദിയിൽ സംഘാടകർ ഒരുക്കുന്ന ശബ്ദ–വെളിച്ച സംവിധാനങ്ങൾ മാത്രമേ ലഭ്യമാകൂ. അധികമായി ആവശ്യമായ സാമഗ്രികൾ മത്സരാർത്ഥികൾ തന്നെ ഒരുക്കണം. ഇതിന് അധിക സമയം അനുവദിക്കുന്നതല്ല.
വിധികർത്താക്കളുടെ തീരുമാനം അന്തിമവും അനിഷേധ്യവുമാണ് നാടകോത്സവത്തിൽ വിജയിക്കുന്നവരെ പതിനാലാം മലയാളോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ വച്ച് സമ്മാനങ്ങൾ നൽകി ആദരിക്കും.
മത്സരത്തിനുള്ള രജിസ്ട്രേഷൻ 2026 ജനുവരി 20-ന് മുമ്പായി https://forms.gle/FbKuRyDJW5n8KhqC6 എന്ന ലിങ്കിലൂടെ പൂർത്തിയാക്കണം.
പ്രവേശന ഫീസ് 200 രൂപ മത്സരദിനത്തിൽ അടയ്ക്കണം.
രജിസ്ട്രേഷൻ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇനിയും രജിസ്റ്റർ ചെയ്യാത്തവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്നും ജനറൽ സെക്രട്ടറി റീന സന്തോഷ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9892690978, 9969278684 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
