/kalakaumudi/media/media_files/2026/01/27/knenenn-2026-01-27-17-06-30.jpg)
മുംബൈ : പതിനാലാം മലയാളോത്സവത്തിന്റെ ഭാഗമായി മലയാള ഭാഷാ പ്രചാരണ സംഘം ഫെബ്രുവരി ഒന്നിന് നാടകോത്സവം സംഘടിപ്പിക്കുന്നു.
ചെമ്പൂര്‍ ആദര്‍ശ വിദ്യാലയം ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പത് മണി മുതല്‍ നാടകോത്സവം നടക്കും.
മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ വിവിധ മേഖലകളില്‍നിന്നായി പതിനഞ്ച് ലഘുനാടകങ്ങളാണ് മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇരുപത്തിയഞ്ച് വയസ്സിന് താഴെയുള്ളവര്‍ ഉള്‍പ്പെടുന്ന എ ഗ്രൂപ്പിലും ഇരുപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവര്‍ ഉള്‍പ്പെടുന്ന ബി ഗ്രൂപ്പിലുമാണ് മത്സരം നടക്കുക.
മുപ്പത് മിനിറ്റില്‍ കവിയാത്ത ദൈര്‍ഘ്യമുള്ള നാടകങ്ങളായിരിക്കും വേദിയിലെത്തുക.
നാടകോത്സവത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് വേദിയില്‍ അവതരിപ്പിക്കുന്ന ഓരോ നാടകത്തിനും അയ്യായിരം രൂപ വീതം പ്രോത്സാഹന സമ്മാനം നല്‍കും.
ഇതോടൊപ്പം ഏറ്റവും മികച്ച നാടകം, രണ്ടാമത്തെ മികച്ച നാടകം, മികച്ച നടന്‍, മികച്ച നടി എന്നിവരെ ട്രോഫി നല്‍കി ആദരിക്കും.
ഫെബ്രുവരി ഒന്നിന് രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന നാടകോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത നാടക പ്രവര്‍ത്തക സുമ മുകുന്ദന്‍ നിര്‍വഹിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
