/kalakaumudi/media/media_files/2025/06/18/mbskdkk-2025-06-18-20-51-15.jpg)
നവിമുംബൈ:മലയാളഭാഷാ പ്രചാരണ സംഘം നവി മുംബൈ മേഖലയാണ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്. കലാമത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ളവർക്കും, ഭാവി മത്സരാർത്ഥികൾക്കും പരിശീലനം നൽകുന്നതിനായാണ് അവസരമൊരുക്കുന്നത്.
ഗാന നൃത്ത ശാഖകളിലും കവിതയിലും വിദഗ്ദ്ധരായ വിധികർത്താക്കളെയും പരിശീലകരെയും ഉൾപ്പെടുത്തി ജൂൺ 29 ന് ഉച്ചകഴിഞ്ഞ് 3 മണി മുതലാണ് പരിശീലന ക്യാമ്പ് മത്സരാർത്ഥികൾക്കും പരിശീലകർക്കും രക്ഷിതാക്കൾക്കും ഏറെ പ്രയോജനപ്രദമായിരിക്കും.
കൂടാതെ മൂല്യവർദ്ധനവിന് ഉതകുന്നതുമായ പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള നവി മുംബൈ നിവാസികൾക്ക് അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്നും പേരുകൾ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു. രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയ്യതി ജൂൺ 22 വരെ മാത്രം. സ്ഥലം പിന്നീട് അറിയിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 77109 10086 95525 77519 99875 11747