മലയാള ഭാഷ പ്രചാരണ സംഘം പശ്ചിമ മേഖലയുടെ വാർഷിക പൊതുയോഗം ആഗസ്റ്റ്‌ 3 ന്

മലയാള ഭാഷ പ്രചാരണ സംഘത്തിന്‍റെ ബാന്ദ്ര മുതല്‍ ദഹിസര്‍ വരെയുള്ള യൂനിറ്റുകളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള അംഗങ്ങള്‍ പൊതുയോഗത്തില്‍ പങ്കെടുക്കും.

author-image
Honey V G
New Update
cnkmjn

മുംബൈ:മലയാള ഭാഷ പ്രചാരണ സംഘം പശ്ചിമ മേഖലയുടെ വാർഷിക പൊതുയോഗം ആഗസ്റ്റ്‌ 3 ന് ഞായറാഴ്ച ഉച്ച തിരിഞ്ഞ് 3.30 മുതല്‍ ബോറിവിലി ഈസ്റ്റില്‍ സെന്റ്‌ ജോണ്‍സ് സ്ക്കൂളില്‍ വച്ച് നടക്കുന്നതാണ്.

2024-25 വർഷത്തെ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സെക്രട്ടറിയുടെ റിപ്പോർട്ട് അവതരണവും വിശകലനവും, 2024-25 വർഷത്തെ വരവ് ചിലവ് കണക്ക് അവതരിപ്പിച്ച് അംഗീകാരം നേടുക, പുതിയ മേഖല ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, കേന്ദ്ര പൊതുയോഗത്തിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുക, ഭാവി പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയവയാണ് മേഖല പൊതുയോഗത്തിലെ കാര്യപരിപാടികൾ.

മലയാള ഭാഷ പ്രചാരണ സംഘത്തിന്‍റെ ബാന്ദ്ര മുതല്‍ ദഹിസര്‍ വരെയുള്ള യൂനിറ്റുകളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള അംഗങ്ങള്‍ പൊതുയോഗത്തില്‍ പങ്കെടുക്കും.