/kalakaumudi/media/media_files/2026/01/21/kggjkkk-2026-01-21-13-37-31.jpg)
മുംബൈ: താനെ–മുംബൈ മേഖലയിലെ മലയാളി ബിസിനസ് സമൂഹത്തിന്റെ ശക്തമായ കൂട്ടായ്മയായ മലയാളി ബിസിനസ്മെൻസ് വെൽഫെയർ അസോസിയേഷന്റെ (MBWA) 12-ാം വാർഷികാഘോഷം മുളുണ്ടിൽ വച്ച് നടത്തപ്പെടുന്നു.
അസോസിയേഷന്റെ പ്രവർത്തനപാതയിലെ മറ്റൊരു പ്രധാന നാഴികക്കല്ലായാണ് ഈ വാർഷികാഘോഷത്തെ സംഘടന വിലയിരുത്തുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 24, ശനിയാഴ്ച വൈകിട്ട് 4.30ന് മുളുണ്ടിലെ മഹാകവി കാളിദാസ നാട്യമന്ദിരത്തിൽ പ്രത്യേക പരിപാടി അരങ്ങേറും.
ചടങ്ങിലെ മുഖ്യാതിഥിയായി CSB എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വേണുഗോപാൽ പി പങ്കെടുക്കും.
ഇതോടൊപ്പം, മുംബൈയിലെ വ്യവസായ രംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകിയ പ്രമുഖരെ ചടങ്ങിൽ ആദരിക്കും.
സംഗീതത്തിനും പ്രത്യേക പ്രാധാന്യമുള്ള ഈ ആഘോഷസന്ധ്യയിൽ, സൂപ്പർ സ്റ്റാർ സിംഗർ സീസൺ–3 ലെ ഫസ്റ്റ് റണ്ണർഅപ്പ് ദേവനശ്രീ നയിക്കുന്ന ഗാനമേളയും ഒരുക്കിയിട്ടുണ്ട്.
/filters:format(webp)/kalakaumudi/media/media_files/2026/01/21/kdskkmm-2026-01-21-13-34-24.jpg)
സംഗീതവും നാടകവും ഒരുമിക്കുന്ന ഈ കലാസന്ധ്യ പ്രേക്ഷകർക്ക് ഒരുപോലെ ദൃശ്യ-ശ്രവ്യ അനുഭവം സമ്മാനിക്കും.
‘കലാസന്ധ്യ 2026’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ സാംസ്കാരിക വേദിയിൽ, മുംബൈ സാരഥിയുടെ പ്രേക്ഷകശ്രദ്ധ നേടിയ ജനപ്രിയ നാടകം ‘കുട്ടിച്ചാത്തൻ’ അവതരിപ്പിക്കും.
/filters:format(webp)/kalakaumudi/media/media_files/2026/01/21/kjcjkkk-2026-01-21-13-34-58.jpg)
മലയാളി ബിസിനസ് സമൂഹത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം സാമൂഹികവും ജീവകാരുണ്യവുമായ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുക എന്നതാണ് സംഘടനയുടെ ദീർഘകാല ലക്ഷ്യം.
വിദ്യാഭ്യാസം, ആരോഗ്യ മേഖല, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ഭാവിയിൽ കൂടുതൽ ഫലപ്രദമായ പദ്ധതികൾ നടപ്പാക്കാനാണ് സംഘടനയുടെ തീരുമാനം.
ഈ ലക്ഷ്യങ്ങളിലേക്കുള്ള മുന്നേറ്റത്തിന്റെ ഭാഗമായാണ് 12-ാം വാർഷികാഘോഷങ്ങളെ സംഘടന വലിയ പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും സ്വാഗതം ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Ph:9821470722
8355917528
9833825505
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
