/kalakaumudi/media/media_files/2025/10/11/vjkmmm-2025-10-11-13-33-02.jpg)
താനെ: മീനാക്ഷി നൃത്ത വിദ്യാലയത്തിന്റെ 27 -മത് വാർഷികവും നടനോത്സവത്തിന്റെ 3 -മത് എഡിഷനുമാണ് നാളെ താനെയിലുള്ള ഡോ. കാശിനാഥ് ഗാനേക്കർ ഹാളിൽ ഉച്ചയ്ക്ക് 12 മുതൽ നടക്കുന്നത്.
ദേശീയ തലങ്ങളിൽ തന്നെ ശ്രദ്ധ ആകർഷിച്ചവരും പ്രശസ്ത നർത്തകരുമായ ഡോ. ആർ എൽ വി രാമകൃഷ്ണൻ(മോഹിനിയാട്ടം )നകുൽ ഗാനേക്കർ (കഥക്)ഡോ. ജോയ് കൃഷ്ണൻ (കേരള നടനം)അക്ഷയ് അയ്രെ(ഭരത് നൃത്യം) എന്നിവരാണ്നാളെ നടനോത്സവത്തിൽ നൃത്ത നിത്യങ്ങൾ അവതരിപ്പിക്കുക.
ശ്രദ്ധേയരും പ്രശസ്തരുമായ പുരുഷ നർത്തകരുടെ പ്രകടനങ്ങളാണ് ഇത്തവണത്തെ പ്രത്യേകത.
മുംബൈ താനെ നവി മുംബൈയിൽ വ്യത്യസ്തമായ നൃത്ത നൃത്യങ്ങൾ അവതരിപ്പിച്ച് കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഡാൻസ് അക്കാദമിയാണ് മീനാക്ഷി നൃത്യ വിദ്യാലയം.കഴിഞ്ഞ 27 വർഷങ്ങമായി നിലകൊളുള്ളുന്ന ഡാൻസ് അക്കാദമി ആയ മീനാക്ഷി നൃത്ത വിദ്യാലയത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഇതുവരെ നൃത്തം അഭ്യസിച്ചിട്ടുള്ളത്.
മീനാക്ഷി നൃത്ത വിദ്യാലയത്തിന്റെ ഡയറക്ടറും നൃത്ത അധ്യാപകനുമായ രാജൻ മാസ്റ്റർ ഭരതനാട്യം,ഇന്ത്യൻ ഫോൾക് ഡാൻസ് ആണ് പഠിപ്പിക്കുന്നത്. കൂടാതെ നഗരത്തിലും പുറത്തും നിരവധി പ്രൗഡ ഗംഭീരമായ വേദികളിൽ പ്രോഗ്രാമുകൾ അവതരിപ്പിക്കാറുണ്ട്.
എല്ലാ വർഷവും വ്യത്യസ്ത തീമിലാണ് പരിപാടി നടത്താറുള്ളതെന്നും ഇപ്രാവശ്യം പുരുഷ നർത്തകരെ മാത്രം ഉൾകൊള്ളിച്ചു കൊണ്ടാണ് പരിപാടി അരങ്ങേറുന്നതെന്നും രാജൻ മാസ്റ്റർ പറഞ്ഞു.
അതേസമയം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെ പിന്തുണ എല്ലാ കാലത്തും ലഭിച്ചത് വലിയ പ്രചോദനം ആയിരുന്നുവെന്നും രാജൻ മാസ്റ്റർ കൂട്ടിച്ചേർത്തു.