/kalakaumudi/media/media_files/2025/12/30/jhcjkk-2025-12-30-23-02-31.jpg)
മുംബൈ : മിരാ–ഭയന്തർ മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വാർഡ് നമ്പർ 19-ൽ നിന്ന് ശിവസേന (ഷിൻഡെ വിഭാഗം) സ്ഥാനാർത്ഥിയായി ഷീജ മാത്യു മത്സരിക്കുന്നു.
ഇന്ന് ഉച്ചയ്ക്ക് പാർട്ടി നേതാക്കളോടൊപ്പം ഷീജ മാത്യു നാമനിർദ്ദേശ പത്രിക ഔദ്യോഗികമായി സമർപ്പിച്ചു.
നിരവധി വർഷങ്ങളായി പൊതുരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഷീജ, സാമൂഹിക–സാംസ്‌കാരിക മേഖലകളിലും ശ്രദ്ധേയമായ സാന്നിധ്യമാണ്. മലയാളം മിഷൻ പ്രവർത്തക കൂടിയായ ഷീജ മാത്യു, കേരളത്തിലെ കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി സ്വദേശിനിയാണ്.
അതേസമയം മലയാളികൾ തിങ്ങിപ്പാർക്കുന്ന വാർഡിൽ മലയാളി വോട്ടുകൾ നിർണ്ണായകമാകുമെന്ന ആത്മവിശ്വാസത്തിലാണ് ശിവസേന നേതാക്കൾ. പ്രാദേശിക വികസനം, സാമൂഹിക ഇടപെടൽ, സാംസ്‌കാരിക ഐക്യം എന്നിവ മുൻനിർത്തിയുള്ള സ്ഥാനാർത്ഥിത്വത്തിലൂടെയാണ് ഷീജ മാത്യു ജനവിധി തേടുന്നത്.ജനുവരി15 നാണ് തിരഞ്ഞെടുപ്പ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
