മിരാ ഭയന്തർ നഗര സഭ തിരെഞ്ഞെടുപ്പിൽ കോൺഗ്രസ്‌ നേതാവ് ഫാറൂഖ്‌ ആലത്തൂർ മത്സരിക്കുമെന്ന് സൂചന

പാലക്കാട്‌ ആലത്തൂർ സ്വദേശിയായ ഫാറൂഖ് കഴിഞ്ഞ 20 വർഷമായി കോൺഗ്രസ്‌ പാർട്ടിയിൽ വിവിധ ഭാരവാഹിത്വം വഹിച്ചു വരുന്നു

author-image
Honey V G
New Update
ndndnsnn

താനെ : മലയാളിയും കോൺഗ്രസ്‌ നേതാവുമായ ഫാറൂഖ്‌ ആലത്തൂർ നടക്കാനിരിക്കുന്ന മിരാ ഭയന്തർ മുൻസിപ്പൽ തിരെഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് സൂചനകൾ.

വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

പാലക്കാട്‌ ആലത്തൂർ സ്വദേശിയായ ഫാറൂഖ് കഴിഞ്ഞ 20 വർഷമായി കോൺഗ്രസ്‌ പാർട്ടിയിൽ വിവിധ ഭാരവാഹിത്വം വഹിച്ചു വരുന്നു.

മഹാരാഷ്ട്ര ടയർ അസോസിയേഷൻ ഡിസ്ട്രിക്ട് സെക്രട്ടറിയായും സ്റ്റേറ്റ് സെക്രട്ടറിയുമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.നിലവിൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ ആണ് ഫാറൂഖ്.

fdhnnhh

മിരാ ഭയന്തറിലെ വികസനത്തിനും കോൺഗ്രസ്സിനെ ശക്തി പെടുത്തുക എന്ന ലക്ഷ്യവുമാണ് തന്നെ മത്സരിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് ഫാറൂഖ് പ്രതികരിച്ചു. 

msnznzn

ജനുവരി 15 നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ 16 നും നടക്കും.

നഗരസഭയിലെ അഴിമതി, പ്രോപ്പർട്ടി ടാക്സ് വർദ്ധന, കുടിവെള്ള പ്രശ്നം അങ്ങനെ നിരവധി കാര്യങ്ങൾ ഈ തിരെഞ്ഞെടുപ്പിൽ വിഷയമാകുമെന്ന് ഫാറൂഖ് ആലത്തൂർ പറഞ്ഞു.