/kalakaumudi/media/media_files/2026/01/21/krjejjkkk-2026-01-21-17-28-26.jpg)
മുംബൈ: ശ്രീനാരായണമ മന്ദിരസമിതി മീരാറോഡ് ഗുരുസെന്ററിന്റെ പതിനഞ്ചാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം ജനുവരി 25, 26 തീയതികളിൽ ഭക്തിസാന്ദ്രമായ ചടങ്ങുകളോടും സമൃദ്ധമായ സാംസ്‌കാരിക പരിപാടികളോടും കൂടി നടത്തുമെന്ന് യൂണിറ്റ് സെക്രട്ടറി സുമിൻ സോമൻ അറിയിച്ചു.
25-ാം തീയതി പുലർച്ചെ 5.45-ന് ഗണപതി ഹോമം, 6.30-ന് ഉഷപൂജ, 7.30-ന് പതാക ഉയർത്തൽ, 8-ന് ഗുരുദേവഭാഗവത പാരായണം എന്നിവ നടക്കും.
10.30-ന് സർവൈശ്വര്യ പൂജ, 12-ന് ഉച്ചപൂജ, തുടർന്ന് 12.30-ന് അമൃതഭോജനം. ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെ കലാപരിപാടികൾ അരങ്ങേറും. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിക്കും.
ഡോ. എം. എം. ബഷീർ മുഖ്യാതിഥിയായിരിക്കും.
എൻ. മോഹൻദാസ്, എസ്. ചന്ദ്രബാബു, ഒ. കെ. പ്രസാദ്, വി. വി. ചന്ദ്രൻ, വി. എൻ. അനിൽകുമാർ, കെ. ഉണ്ണികൃഷ്ണൻ, സുമിൻ സോമൻ എന്നിവർ പ്രസംഗിക്കും. വൈകിട്ട് 7.30 മുതൽ കലാപരിപാടികൾ തുടരും.
9-ന് ദീപാലങ്കൃതമായ ദീപാരാധന, ദീപക്കാഴ്ച, പ്രസാദശുദ്ധി, അത്താഴപൂജ എന്നിവയ്ക്കുശേഷം 8.30-ന് മഹാപ്രസാദം വിതരണം ചെയ്യും.
26-ാം തീയതി പതിവ് പൂജകൾക്കുശേഷം 10.30-ന് കലശാഭിഷേകം, പറനിറയ്‌ക്കൽ, ഉച്ചപൂജ, അമൃതഭോജനം. വൈകിട്ട് 5.30-ന് മീരാറോഡ് അയ്യപ്പക്ഷേത്രത്തിൽ നിന്ന് ഗുരുസെന്ററിലേക്കു ഗുരുദേവന്റെ ഛായാചിത്രം വഹിച്ചുള്ള ഘോഷയാത്ര നടക്കും. 8.30-ന് ദീപാരാധന, 9-ന് അത്താഴപൂജയും സമൂഹാരാധനയും, തുടർന്ന് 9.30-ന് മഹാപ്രസാദം.
കൂടുതൽ വിവരങ്ങൾക്ക്: 9892884522
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
