മുംബൈയിൽ 12 കുട്ടികളെ കാണാതായി: കുട്ടികളുടെ സുരക്ഷയെ കുറിച്ച് ആശങ്ക ഉയരുന്നു

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി

author-image
Honey V G
New Update
ndnndnnx

മുംബൈ : മുംബൈ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 12 പ്രായപൂർത്തിയാകാത്ത കുട്ടികളെ കാണാതായതായി പൊലീസ് സ്ഥിരീകരിച്ചു.

ഇവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണെന്ന് പൊലീസ് അറിയിച്ചു.

സംഭവങ്ങൾ ഏഴ് വ്യത്യസ്ത‌ത പൊലീസ് സ്റ്റേഷനുകളുടെ പരിധികളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കുട്ടികൾ വീടുകളിൽ നിന്ന് പുറത്തുപോയ ശേഷം തിരിച്ചെത്തിയില്ലെന്നാണ് കുടുംബങ്ങൾ നൽകുന്ന പരാതികൾ.

സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കൽ, മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിക്കൽ, മറ്റ് സ്റ്റേഷനുകളുമായുള്ള വിവര കൈമാറ്റം എന്നിവ ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ കാണാതായതായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കുട്ടികൾ എവിടെയാണെന്നും, എങ്ങനെ കാണാതായെന്നും ഇതുവരെ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. എന്നാൽ എല്ലാ കേസുകളും ഗൗരവമായി കാണുന്നുവെന്നും, കുട്ടികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി.