ധാരാവി പദ്ധതിക്കായി കുർള മദർ ഡയറി ഭൂമി അദാനിക്ക് നൽകാൻ സർക്കാർ തീരുമാനം:കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പ്രതിഷേധം

“ധാരാവിയുടെ പുനരധിവാസത്തിന്റെ മറവിൽ മുംബൈയിലുടനീളമുള്ള ഭൂമി അദാനിക്ക് കൈമാറുന്നത് എന്തുകൊണ്ടാണ്? ഇത് ധാരാവിയുടെ ജനങ്ങൾക്ക് വേണ്ടിയാണെങ്കിൽ മറ്റ് വിലപ്പെട്ട സ്ഥലങ്ങൾ എന്തിന് വിട്ടുകൊടുക്കുന്നു,” പ്രതിഷേധത്തിനിടെ ഗെയ്ക്‌വാദ് ചോദിച്ചു.

author-image
Honey V G
New Update
gqkdwrdkk

മുംബൈ :ധാരാവി പുനർവികസന പദ്ധതിക്കായി കുർളയിലെ മദർ ഡയറി ഭൂമി അനുവദിക്കാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ കുർളയിൽ ഞായറാഴ്ച കോൺഗ്രസ് എംപി വർഷ ഗെയ്ക്‌വാദിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.

എന്നാൽ അഭ്യുദയ ബാങ്ക് ചൗക്കിൽ നിന്ന് മദർ ഡയറി പരിസരത്തേക്ക് നടത്താൻ നിശ്ചയിച്ചിരുന്ന മാർച്ച് മുംബൈ പോലീസ് അനുമതി നിഷേധിച്ചതിനാൽ പകുതി വഴിയിൽ നിർത്തിവക്കുകയയിരുന്നു. ഇതിനെ തുടർന്ന് പ്രകടനക്കാർ പ്രധാന ജംഗ്ഷനിൽ കുത്തിയിരിപ്പ് സമരം നടത്താൻ നിർബന്ധിതരായി.

മുംബൈയിലുടനീളം വ്യാപകമായ എതിർപ്പ് ഉണ്ടായിരുന്നിട്ടും, അദാനി ഗ്രൂപ്പിന് അനുകൂലമായി സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നുവെന്ന് എംപി ഗെയ്ക്‌വാദും കോൺഗ്രസ് എംഎൽഎ ജ്യോതി ഗെയ്ക്‌വാദും പാർട്ടി പ്രവർത്തകരും ആരോപിച്ചു.

“ധാരാവിയുടെ പുനരധിവാസത്തിന്റെ മറവിൽ മുംബൈയിലുടനീളമുള്ള ഭൂമി അദാനിക്ക് കൈമാറുന്നത് എന്തുകൊണ്ടാണ്? ഇത് ധാരാവിയുടെ ജനങ്ങൾക്ക് വേണ്ടിയാണെങ്കിൽ മറ്റ് വിലപ്പെട്ട സ്ഥലങ്ങൾ എന്തിന് വിട്ടുകൊടുക്കുന്നു,” പ്രതിഷേധത്തിനിടെ ഗെയ്ക്‌വാദ് ചോദിച്ചു.

അതേസമയം മുൻ മഹാരാഷ്ട്ര മന്ത്രി പ്രദേശവാസികൾക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ഉറപ്പ് നൽകുകയും തുടർ പ്രക്ഷോഭം നടത്തുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. കുർളയിലെ 8 ഹെക്ടർ മദർ ഡയറി ഭൂമി കൈമാറാനുള്ള തീരുമാനം അടുത്തിടെ നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് എടുത്തത്. ഭരണകക്ഷിയായ ശിവസേനയുടെ എംഎൽഎ മങ്കേഷ് കുഡാൽക്കർ, എംപി വർഷ ഗെയ്ക്‌വാദ് തുടങ്ങിയ തദ്ദേശവാസികളുടെയും നേതാക്കളുടെയും നേതൃത്വത്തിൽ മനുഷ്യച്ചങ്ങലകളും റാലികളും ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ ഉണ്ടായിരുന്നിട്ടും, മഹായുതി സർക്കാർ ഭൂമി കൈമാറ്റവുമായി മുന്നോട്ടുപോവുകയായിരുന്നു.

ധാരാവി പുനർവികസനത്താൽ കുടിയിറക്കപ്പെട്ട താമസക്കാരെ മാറ്റിപ്പാർപ്പിക്കുന്നതിനായി കുർളയിലെ മദർ ഡയറി ഭൂമി, ദേവനർ ഡമ്പിംഗ് ഗ്രൗണ്ട്, മലാഡിന്റെ ചില ഭാഗങ്ങൾ, മുളുണ്ട് എന്നിവയുൾപ്പെടെ മുംബൈയിലെ പ്രധാനപെട്ട ഇടങ്ങൾ അദാനി ഗ്രൂപ്പ് അഭ്യർത്ഥിച്ചിരുന്നു. പുനരധിവാസ ആവശ്യങ്ങൾക്ക് ഈ ഭൂമി മതിയാകുമെന്ന കണക്കിൽ സംസ്ഥാന സർക്കാർ ഈ ആവശ്യം അംഗീകരിച്ചു. മുംബൈയിലെ ഇത്രയും മികച്ച ഭൂമി ഒരൊറ്റ സ്വകാര്യ സ്ഥാപനത്തിന് അനുവദിക്കേണ്ടതിന്റെ ആവശ്യകതയെ എംപി ഗെയ്‌ക്‌വാദ് ചോദ്യം ചെയ്യുകയും ധാരാവിയിലെ ദുരിതബാധിത സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള താൻ മുൻപന്തിയിൽ ഉണ്ടാകുമെന്ന് പറയുകയും ചെയ്തു.

Mumbai City