/kalakaumudi/media/media_files/2025/06/13/DFRAXgXjfdVrni8x9lVP.jpg)
മുംബൈ:ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തെ തുടർന്ന് ജൂൺ 12 മുതൽ 14 വരെ സംസ്ഥാന വ്യാപകമായി നടത്താൻ നിശ്ചയിച്ചിരുന്ന മഷാൽ യാത്ര മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (MPCC) മാറ്റിവെച്ചതായി MPCC ജനറൽ സെക്രട്ടറി ജോജോ തോമസ് പറഞ്ഞു.
ദുരന്തത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി, എല്ലാ പി.സി.സി.കൾക്കും അനുബന്ധ സംഘടനകൾക്കും സംഘടനാപരമായ പരിപാടികൾ റദ്ദാക്കാൻ എ ഐ സി സി നിർദേശം നൽകി
മഷാൽ യാത്രയുടെ പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുന്നതാണെന്ന് പാർട്ടി ഘടകങ്ങൾ അറിയിച്ചു.