/kalakaumudi/media/media_files/2025/07/30/jdifkcmnn-2025-07-30-09-11-31.jpg)
മുംബൈ :മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളുടെ ലിസ്റ്റ് ഇന്നലെയാണ് പുറത്ത് വന്നത്.
ലിസ്റ്റിൽ മഹാരാഷ്ട്രയിൽ നിന്നുള്ള നാല് മലയാളികളെയാണ് ഭാരവാഹികളായി തിരഞ്ഞെടുത്തിരിക്കുന്നത്. എ ഐ സി സി ജോയിന്റ് സെക്രട്ടറി ആയ മാത്യു ആന്റണി എംപിസിസിയിലും ഇടം പിടിച്ചു.മാത്യു ആന്റണിയെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ആയി തിരഞ്ഞെടുത്തപ്പോൾ ജനറൽ സെക്രട്ടറിമാരായി ജോജോ തോമസ്,ബാബു നായർ എന്നിവരെ തിരഞ്ഞെടുത്തു,ഷാനി നൗഷാദ് സെക്രട്ടറി ആയി പാർട്ടി ചുമതല വഹിക്കും.
അതേസമയം എം പി സി സി അധ്യക്ഷൻ ഹർഷ വർധൻ സക്പാലിന്റെ നേതൃത്വത്തിലുള്ള പുതിയ സംസ്ഥാന കമ്മിറ്റി വന്നതിന് ശേഷമുള്ള ആദ്യത്തെ പുനസംഘടനയാണിത്. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.