/kalakaumudi/media/media_files/2026/01/18/xhkkmmm-2026-01-18-12-13-51.jpg)
മുംബൈ : മുളുണ്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ, ആര്യ വൈദ്യ ഫാർമസി കോയമ്പത്തൂർ ലിമിറ്റഡ് (AVP)യുടെ സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ആരോഗ്യസംരക്ഷണത്തിനും ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധത്തിനുമായി നടത്തുന്ന ഈ ക്യാമ്പ് ജനുവരി 25-ന് ഞായറാഴ്ച മുളുണ്ടിൽ നടക്കും.
രാവിലെ 10.30 മുതൽ വൈകുന്നേരം 5.30 വരെ, മുളുണ്ട് വെസ്റ്റിലെ ആർ.ആർ.ടി. റോഡിൽ ഗൗരവ് പ്ലാസയിലുള്ള കേരള സമാജം ഡിസ്‌പെൻസറിയിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ക്യാമ്പിൽ സമാജം ഡോക്ടർ ദിനേശൻ നമ്പൂതിരി, കൂടാതെ ആര്യ വൈദ്യ ഫാർമസിയിലെ രണ്ട് പരിചയസമ്പന്നരായ ആയുർവേദ ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ സംഘം രോഗികളെ പരിശോധിക്കും.
മുളുണ്ട് കേരള സമാജം പ്രസിഡന്റ് ടി. കെ. രാജേന്ദ്രബാബു ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ക്യാമ്പിൽ പ്രമേഹം, അമിതവണ്ണം, പി.സി.ഒ.ഡി., രക്തസമ്മർദ്ദം, മൈഗ്രെയിൻ, വാതരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, സന്ധിവേദന, കരൾ സംബന്ധമായ അസുഖങ്ങൾ, ദഹന സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കും മറ്റ് വിവിധ ജീവിതശൈലി രോഗങ്ങൾക്കുമുള്ള ആയുർവേദ ചികിത്സാ നിർദ്ദേശങ്ങളും പ്രതിവിധികളും ലഭ്യമാകും.
കൂടാതെ കുറഞ്ഞ വിലയ്ക്ക് ആയുർവേദ മരുന്നുകളും ക്യാമ്പിൽ ഒരുക്കിയിട്ടുണ്ടാകും.
ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾക്കും കൂടുതൽ വിശദാംശങ്ങൾക്കുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
9833244982, 9322277577, 9819002955, 9892067131, 9223293774, 9870400444
ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നവർക്കും ആയുർവേദ ചികിത്സയിൽ താൽപര്യമുള്ളവർക്കും ഈ ക്യാമ്പ് ഏറെ ഉപകാരപ്രദമാകുമെന്ന് സംഘാടകർ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
