മുളുണ്ട് കേരള സമാജം സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

സമാജം ഡോക്ടർ ദിനേശൻ നമ്പൂതിരിയും ആര്യ വൈദ്യ ഫാർമസിയിലെ മറ്റ് രണ്ട് ഡോക്ടർമാരും രോഗികളെ പരിശോധിച്ചു

author-image
Honey V G
New Update
kggjkm

മുംബൈ : മുളുണ്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ആര്യ വൈദ്യ ഫാർമസി കോയമ്പത്തൂർ ലിമിറ്റെഡിന്റെ(ഏ. വി. പി ) സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

ജനുവരി 25 ന് ഞായറാഴ്ച്ച കാലത്ത് 10.30 മുതൽ വൈകുന്നേരം 5. 30 വരെ മുളുണ്ട് വെസ്റ്റിലെ ആർ.ആർ.ടി. റോഡിൽ ഗൗരവ് പ്ലാസയിലുള്ള സമാജം ഡിസ്‌പെൻസറിയിൽ വെച്ച് നടന്ന ക്യാമ്പിൽ അമ്പതോളം പേർ പരിശോധനക്കായി എത്തി.

khgjkkm

സമാജം ഡോക്ടർ ദിനേശൻ നമ്പൂതിരിയും ആര്യ വൈദ്യ ഫാർമസിയിലെ മറ്റ് രണ്ട് ഡോക്ടർമാരും രോഗികളെ പരിശോധിച്ചു സമാജം പ്രസിഡന്റ് ടി. കെ. രാജേന്ദ്രബാബു, വൈസ് പ്രസിഡന്റ് എ. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി ബി. കെ. കെ. കണ്ണൻ, സെക്രട്ടറി ഇടശ്ശേരി രാമചന്ദ്രൻ, സുജാത നായർ, ട്രഷറര്‍ കെ.മുരളീധരൻ, ഡിസ്‌പെൻസറി ചെയർമാൻ എ. വി. കൃഷ്ണൻ, കെ. ബാലകൃഷ്ണൻ നായർ, ഉമ്മൻ മൈക്കിൾ,ഗിരീഷ്കുമാർ,സുരേഷ് നായർ. ടി. കെ. ബാലചന്ദ്രൻ, സി. കെ. കെ. പൊതുവാൾ, ഉണ്ണിക്കുട്ടൻ ഡിസ്‌പെൻസറി അസിസ്റ്റന്റ് നളിനി നായർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.