മുളുണ്ട് കേരള സമാജം ഓണം ആഘോഷിച്ചു

രാവിലെ 10.30ന് സമാജം പ്രസിഡണ്ട് കലാശ്രീ സി.കെ. കെ. പൊതുവാൾ; ലയൺ എം. കുമാരൻ നായർ, ജനറൽ സെക്രട്ടറി സി. കെ. ലക്ഷ്മി നാരായണൻ, ട്രഷറര്‍ ടി. കെ. രാജേന്ദ്ര ബാബു, കൺവീനർ കെ. ബാലകൃഷ്ണൻ നായർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി നിർവഹിച്ചു

author-image
Honey V G
New Update
ndndnd

മുംബൈ :മുളുണ്ട് കേരള സമാജത്തിൻ്റെ ഓണാഘോഷം മഹാരാഷ്ട്ര സേവാ സംഘ(അപ്നബസാർ) ഹാളിൽ വെച്ച് ഗംഭീരമായി ആഘോഷിച്ചു.

ndndndn

ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം രാവിലെ 10.30ന് സമാജം പ്രസിഡണ്ട് കലാശ്രീ സി.കെ. കെ. പൊതുവാൾ; ലയൺ എം. കുമാരൻ നായർ, ജനറൽ സെക്രട്ടറി സി. കെ. ലക്ഷ്മി നാരായണൻ, ട്രഷറര്‍ ടി. കെ. രാജേന്ദ്ര ബാബു, കൺവീനർ കെ. ബാലകൃഷ്ണൻ നായർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി നിർവഹിച്ചു. 

vgnmm

അനിത ഷാജൂ പ്രാർത്ഥന ആലപിച്ചു. പ്രസിഡണ്ട് വിശിഷ്ഠ വ്യക്തികളെയും,  സമാജം അംഗങ്ങളെയും സ്വാഗതം ചെയ്യുകയും ഓണാശംസകൾ നേരുകയും ചെയ്തു.

ഇടശ്ശേരി രാമചന്ദ്രൻ സമാജത്തിന്റെ പ്രവർത്തനത്തിന്റെ ഒരു സംക്ഷിപ്ത രൂപം സദസ്സിൽ അവതരിപ്പിച്ചു. തുടർന്നു കലാപരിപാടികൾ ആരംഭിച്ചു.മുളുണ്ടിലെ പ്രശസ്തമായ ഗീത നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഗുരു ഗിരിജാ ടീച്ചറുടെ നേതൃത്ത്വത്തിൽ ദേവീ മാഹാത്മ്യം വാമനാവതാരം എന്നീ ബാലെകളും, കലാമണ്ഡലം കലാശ്രീ സി. ഗോപാലകൃഷണൻ്റെ നേതൃത്വത്തിലുള്ള നൃത്ത വിദ്യാലയത്തിലെ കലാകാരികൾ അവതരിപ്പിച്ച മോഹിനായട്ടം,കഥകളി, ഫ്യൂഷൻ ഡാൻസ്, ഭരതനാട്യം എന്നിവയും, പഞ്ചമി അക്കാദമിയിലെ വൈശാലി ജോഷിയും സംഘവും അവതരിപ്പിച്ച വ്യത്യസ്ഥതയാർന്ന നൃത്തങ്ങളും അരങ്ങേറി.

അനിക മേനോനും അനിത ഷാജുവും ഗാനങ്ങൾ ആലപിച്ചു. മഹാബലി എഴുന്നള്ളിപ്പ്, ഉഷ രാധാകൃഷ്ണനും സംഘവും അവതരിപ്പിച്ച കൈകൊട്ടിക്കളിയും മറ്റു കലാപരിപാടികളും ശ്രദ്ധേയമായി.

മുംബൈ മലയാളിയും ഓടും കുതിര ചാടും കുതിര എന്ന മലയാള സിനിമയിൽ അഭിനയിച്ച താനെ നിവാസിയായ യുവ നടി രേവതി പിള്ളയെ ചടങ്ങിൽ ആദരിച്ചു.ജഹാംഗീർ ആർട്ട് ഗാലറി സെക്രട്ടറി കാർത്ത്യായനിമേനോൻ, ഭക്തസംഘം പ്രസിഡന്റ്‌ നാരായണ സ്വാമി, വിദ്യാധിരാജ എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ് ശശിധരൻ നായർ, രാഗലയ അക്കാദമി ഡയരക്ടർ, പി.വി. വിജയകുമാർ, മുളുണ്ട് നിവാസിയും എഴുത്തുകാരിയുമായ ജ്യോതിലക്ഷ്മി നമ്പ്യാർ,അശോക് ബണ്ഡാരി ഡോക്ടർ മിതിൻ സേത്ത്, ഡോക്ടർ മണാലി എന്നിവരെയും ആദരിക്കുകയുണ്ടായി.

ഇടശ്ശേരി രാമചന്ദ്രന് മുളുണ്ട് കേരള സമാജത്തിന്റെ ആദരവ്

cvnmnn

കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷത്തിലധികമായി മുളുണ്ട് കേരള സമാജത്തിൽ വിവിധ ഭാരവാഹിത്വം വഹിക്കുകയും മുംബൈയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായ രാമചന്ദ്രൻ ഇടശ്ശേരിയെ സമാജം ഭാരവാഹികൾ ആദരിച്ചു. രാമചന്ദ്രൻ ഈയടുത്ത് മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്നും എൽ എൽ ബി പൂർത്തിയാക്കിയിരുന്നു. വേദിയിൽ വെച്ച് പ്രസിഡണ്ട് സി.കെ.കെ പൊതുവാൾ, ജനറൽ സെക്രട്ടരി സി. കെ. ലക്ഷ്മി നാരായണൻ,ട്രഷറർ ടി.കെ.രാജേന്ദ്രബാബു മററു സംഘാടകരും ചേർന്ന് സമാജത്തിന്റെ പേരിൽ പൊന്നാടയും മൊമെന്റോയും പൂച്ചെണ്ടും നൽകി ആദരിക്കുകയുണ്ടായി.

സമാജം എല്ലാ വർഷവും നൽകിവരുന്ന, അജിത് കുമാർ നായരുടെ സ്മരണാർത്ഥം വിദ്യാഭ്യാസ രംഗത്ത് 2024-25 അധ്യയനവർഷത്തിൽ 10, 12 ക്ലാസുകളിൽ ഏറ്റവും കൂടിയമാർക്ക് വാങ്ങിയ മുളുണ്ടിൽനിന്നുള്ള മലയാളി വിദ്യാർത്ഥികളായ വിഘ്‌നേഷ് വിജയൻ ആൻസ്ലെ വിനോദ് എന്നിവർക്ക് അജിത് കുമാർ നായരുടെ വന്ദ്യമാതാവ് സോമലതാ കുമാരൻ നായർ, 5000 രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നല്കി ആദരിക്കുകയുണ്ടായി.

പരിപാടികൾക്ക് ശേഷം വിഭവസമൃദ്ധവും രുചികരവുമായ ഓണസ്സദ്യ ഉണ്ടായി. കെ.രാജേന്ദ്ര ബാബു;കെ. ബാലകൃഷ്ണൻ നായർ, എ. രാധാകൃഷ്ണൻ,കെ. മുരളീ നായർ, ഉമ്മൻ മൈക്കിൾ, സുജാത നായർ, പി. ഉണ്ണിക്കുട്ടൻ നായർ എ.വി.കൃഷ്ണൻ പ്രസന്നകുമാർ നായർ, മോഹൻദാസ് മേനോൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

അവതാരകരായ സുപ്രഭാ നായർ രാമചന്ദ്രൻ ഇടശ്ശേരി എന്നിവർ സ്റ്റേജ് നിയന്ത്രിച്ചു. സെക്രട്ടറി ഗിരീഷ്കുമാർ നന്ദി പറഞ്ഞു.