മുളുണ്ട് കേരള സമാജം ഓണാഘോഷം നാളെ:നടി രേവതി പിള്ള പങ്കെടുക്കും

എഴുത്തുകാരിയും അവാർഡ് ജേതാവുമായ ജ്യോതിലക്ഷ്മി നമ്പ്യാരെ ആദരിക്കും

author-image
Honey V G
New Update
nddndnn

മുംബൈ: മുളുണ്ട് കേരള സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 5ന് ഞായറാഴ്ച വിവിധ കലാപരിപാടികളോടെ കൊണ്ടാടുന്നതാണ്.

മുളുണ്ട് വെസ്റ്റിൽ അപ്നാ ബസാറിന് മുകളിലുള്ള മഹാരാഷ്ട്ര സേവാ സംഘം ഹാളിൽ കാലത്ത് 10 മണിക്കാരംഭിക്കുന്ന ആഘോഷപരിപാടികൾ പ്രസിഡന്റ് കലാശ്രീ സി. കെ. കെ. പൊതുവാൾ, ജനറൽ സെക്രട്ടറി സി. കെ. ലക്ഷ്മി നാരായണൻ, ട്രഷറര്‍ രാജേന്ദ്രബാബു, കൺവീനർ കെ. ബാലകൃഷ്ണൻ നായർ മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി നിർവ്വഹിക്കും.

ഇ. രാമചന്ദ്രൻ സ്വാഗതം ആശംസിക്കും. SSC, HSC വിഭാഗത്തിൽ 2024-25 അധ്യയന വർഷത്തിൽ മുളുണ്ട് മേഖലയിൽ ഉന്നത വിജയം കരസ്ഥ മാക്കിയ വിദ്യാർത്ഥികൾക്ക് അജിത് കുമാർ നായർ സ്മാരക പുരസ്‌കാരം സമ്മാനിക്കും.

മലയാള സിനിമയിലെ പുതുമുഖവും മുംബൈ മലയാളിയുമായ രേവതി പിള്ള (ഓടും കുതിര ചാടും കുതിര) അതിഥിയായെത്തും.

മുംബൈയിലെ അറിയപ്പടുന്ന എഴുത്തുകാരിയും അവാർഡ് ജേതാവുമായ ജ്യോതിലക്ഷ്മി നമ്പ്യാരെ ആദരിക്കും.

മുളുണ്ട് കേരള സമാജം കലാമണ്ഡലം കലാശ്രീ സി. ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ നാട്യകലാമന്ദിരത്തിലെ വിദ്യാർത്ഥികളും ഗീത നൃത്ത വിദ്യാലയത്തിലെയും പഞ്ചമി കലാ അക്കാദമിയിലെയും വിദ്യാർത്ഥികൾ വിവിധ തരം നൃത്തങ്ങളും ബാലെയും അവതരിപ്പിക്കും

മഹാബലിയുടെ എഴുന്നള്ളിപ്പിനോടൊപ്പം സമാജം വനിതാ വിഭാഗം കൈകൊട്ടിക്കളി അവതരിപ്പിക്കും.

വടം വലി മത്സരമാണ് ഇപ്രാവശ്യത്തെ ഓണാഘോഷത്തിന്റ പ്രധാന ആകർഷണം.

വിഭവ സമൃദ്ധമായ ഓണ സദ്യയോടെ പരിപാടികൾ ഉച്ചക്ക് 2 മണിയോടെ അവസാനിക്കും.

വടം വലി മത്സരത്തിനായുള്ള രജിസ്ട്രേഷനും പ്രവേശന പാസുകൾക്കും മറ്റു കൂടുതൽ വിവരങ്ങൾക്കും 92244 08108 93222 77577 98923 16521 9819002955 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.